ആലപ്പുഴ: പ്രളയദുരിതത്തില്‍ നിന്നും കരകയറാന്‍ കേരളത്തിന് വേണ്ടി സഹായം അഭ്യര്‍ഥിച്ച് ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക്കും ആലപ്പുഴ ജില്ലാ കലക്‌ടര്‍ അദീല അബ്‌ദുള്ളയും. പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്ന് പോകുമ്പോഴും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുതെന്ന രീതിയിലുള്ള പോസ്റ്റുകള്‍ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത്തരക്കാർ ദുഷ്പ്രചരണങ്ങൾ അവസാനിപ്പിച്ച് കേരളത്തോടൊപ്പം നിൽക്കണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.
കേരളത്തോടൊപ്പം നില്‍ക്കൂ; സഹായം അഭ്യര്‍ഥിച്ച് മന്ത്രിയും കലക്‌ടറും - collector adeela abdulla
ദുഷ്പ്രചരണങ്ങൾ അവസാനിപ്പിച്ച് കേരളത്തോടൊപ്പം നിൽക്കണമെന്ന് മന്ത്രി തോമസ് ഐസക്
കഴിഞ്ഞ തവണത്തെ പോലെ എല്ലാവരുടെയും അകമഴിഞ്ഞ പിന്തുണ സര്‍ക്കാരിന് ഉണ്ടാവണം. പണം കൊണ്ട് മാത്രമല്ല, സാധന സാമഗ്രികളായിട്ടും ദുരിതാശ്വാസ സഹായം എത്തിക്കാം. അത്തരത്തില്‍ ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് ഓരോ പ്രദേശത്തെയും ദുരിതാശ്വാസ ക്യാമ്പ് അധികൃതര്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. ഇവ സമാഹരിച്ച് ദുരിതമേഖലയിലെ അധികൃതര്‍ക്ക് എത്തിക്കുന്നതിന് ഒട്ടേറെ സന്നദ്ധ സംഘടനകളും തദ്ദേശ സ്ഥാപനങ്ങളും മുന്നിട്ടിറങ്ങിയിട്ടുണ്ട്. നമ്മള്‍ എല്ലാവരും ഒത്തുചേരേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.
നാശനഷ്‌ടങ്ങളില്‍ ദുരിതത്തിലായവര്‍ക്ക് ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി അവശ്യവസ്‌തുക്കള്‍ എത്തിച്ചുനല്‍കണമെന്ന് ജില്ലാ കലക്‌ടര്‍ അദീല അബ്‌ദുള്ളയും സബ് കലക്‌ടര്‍ കൃഷ്‌ണ തേജയും അഭ്യര്‍ഥിച്ചു. പുതപ്പുകള്‍, മാറ്റുകള്‍, സ്‌ത്രീകളുടെയും കുട്ടികളുടെയും വസ്‍ത്രങ്ങള്‍, അടിവസ്‌ത്രങ്ങള്‍, ലുങ്കികള്‍, നാപ്‌കിനുകള്‍, ടോയ്‍ലറ്റ് വസ്‌തുക്കള്‍ തുടങ്ങിയവ ആലപ്പുഴയിലെ കലക്ഷന്‍ സെന്‍ററായ സെന്‍റ് ജോസഫ് സ്കൂളിന്‍റെ ഓഡിറ്റോറിയത്തില്‍ എത്തിക്കണമെന്നാണ് കലക്‌ടറുടെ അഭ്യര്‍ഥന.