കേരളം

kerala

ETV Bharat / state

കമ്മ്യൂണിറ്റി കിച്ചണുകളുടെ പ്രവർത്തനത്തിൽ കുറവുകൾ ഉണ്ടെങ്കില്‍ പരിഹരിക്കുമെന്ന് മന്ത്രി ജി സുധാകരൻ - കമ്മ്യൂണിറ്റി കിച്ചണുകളുടെ പ്രവർത്തനം

കമ്മ്യൂണിറ്റി കിച്ചണ്‍ സംവിധാനം അര്‍ഹതപ്പെട്ട മുഴുവൻ ആളുകളിലേക്കും എത്തിയിട്ടുണ്ട് എന്ന് പരിശോധിച്ച് ഉറപ്പാക്കും. കൂടാതെ അര്‍ഹതപ്പെട്ട ആളുകള്‍ക്ക് ഭക്ഷണം ലഭിക്കാത്ത സാഹചര്യമില്ലെന്ന് ഉറപ്പാക്കാനും മന്ത്രി നിര്‍ദേശിച്ചു

minister  sudhakaran  regarding-  community-kitchen  കമ്മ്യൂണിറ്റി കിച്ചണുകളുടെ പ്രവർത്തനം  പരിഹരിക്കുമെന്ന് മന്ത്രി ജി സുധാകരൻ
കമ്മ്യൂണിറ്റി കിച്ചണുകളുടെ പ്രവർത്തനത്തിൽ കുറവുകൾ ഉണ്ടെങ്കില്‍ പരിഹരിക്കുമെന്ന് മന്ത്രി ജി സുധാകരൻ

By

Published : Apr 10, 2020, 7:51 PM IST

ആലപ്പുഴ: ലോക്‌ഡൗൺ കാലത്ത് ജില്ലയില്‍ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണുകളുടെ പ്രവര്‍ത്തനം പരിശോധിച്ച് കുറവുകൾ പരിഹരിക്കാൻ നിർദ്ദേശം നൽകിയതായി ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ പറഞ്ഞു. കമ്മ്യൂണിറ്റി കിച്ചണ്‍ സംവിധാനം അര്‍ഹതപ്പെട്ട മുഴുവൻ ആളുകളിലേക്കും എത്തിയിട്ടുണ്ട് എന്ന് പരിശോധിച്ച് ഉറപ്പാക്കും. അര്‍ഹതപ്പെട്ട ആളുകള്‍ക്ക് ഭക്ഷണം ലഭിക്കാത്ത സാഹചര്യമില്ലെന്ന് ഉറപ്പാക്കാനും മന്ത്രി നിര്‍ദേശിച്ചു. കലക്‌ടറേറ്റിൽ ചേർന്ന കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളും ലോക്‌ഡൗണും സംബന്ധിച്ച അവലോകനയോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. രോഗ നിയന്ത്രണത്തില്‍ ജില്ല മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്‌ചവച്ചിട്ടുള്ളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

കമ്മ്യൂണിറ്റി കിച്ചണുകളുടെ പ്രവർത്തനത്തിൽ കുറവുകൾ ഉണ്ടെങ്കില്‍ പരിഹരിക്കുമെന്ന് മന്ത്രി ജി സുധാകരൻ
നിലവിൽ ജില്ലയിൽ 101 കമ്മ്യൂണിറ്റി കിച്ചണുകൾ പ്രവർത്തിക്കുന്നുണ്ട്. മാർച്ച് 28 മുതൽ ഏപ്രിൽ 9 വരെ പഞ്ചായത്തു കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി 1,87,039 പേര്‍ക്കും നഗരസഭകള്‍ വഴി 44209 പേര്‍ക്കും ഭക്ഷണം എത്തിച്ചു. ആകെ 2,31,248 പേര്‍ക്ക് ഭക്ഷണം നല്‍കി. ഇതില്‍ 1,71,192 പേര്‍ക്ക് സൗജന്യമായാണ് നല്‍കിയത്. കമ്മ്യൂണിറ്റി കിച്ചണുകളില്‍ നിന്നും ഭക്ഷണം നല്‍കേണ്ടവരുടെ പട്ടിക പ്രത്യേക പഞ്ചായത്തുതല കമ്മറ്റി നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍ ശുപാർശ നൽകേണ്ട കമ്മിറ്റികൾ വേണ്ടവിധത്തിൽ തങ്ങളുടെ ദൗത്യം യഥാവിധി നിര്‍വഹിക്കുന്നുണ്ടോ എന്ന കാര്യം പരിശോധിക്കും. അർഹരായവർക്ക് ഭക്ഷണം ലഭിക്കാത്ത സാഹചര്യമുണ്ടെങ്കില്‍ പരിശോധിച്ച് പരിഹരിക്കാനും മന്ത്രി നിർദ്ദേശം നൽകി. കമ്മ്യൂണിറ്റി കിച്ചണുകള്‍ക്ക് സമാന്തരമായി സര്‍ക്കാര്‍ അറിയാതെ മറ്റ് സംഘടനകള്‍ ഭക്ഷണ വിതരണമോ കിറ്റ് വിതരണമോ പാടില്ല. ഇത്തരം പ്രവണത ജില്ലയുടെ പല ഭാഗങ്ങളില്‍ കാണുന്നുണ്ടെന്നും ഇത് നിരുത്സാഹപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ജി.വേണുഗോപാല്‍, ജില്ല കലക്‌ടര്‍ എം.അഞ്ജന, ജില്ല പൊലീസ് മേധവി ജെയിംസ് ജോസഫ്, ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാ മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ABOUT THE AUTHOR

...view details