കൊവിഡ് വ്യാപനം; ജില്ലയിൽ കൂടുതല്‍ ജാഗ്രത ആവശ്യമെന്ന് മന്ത്രി പി.തിലോത്തമന്‍ - കൊവിഡ് വ്യാപനം; ജില്ലയിൽ കൂടുതല്‍ ജാഗ്രത ആവശ്യമെന്ന് മന്ത്രി പി.തിലോത്തമന്‍
ചേർത്തല താലൂക്ക് ആശുപത്രിയിലെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തണമെന്നും ദിനംപ്രതിയുള്ള പരിശോധനയുടെ എണ്ണം വർധിപ്പിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ആലപ്പുഴ: കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ ജില്ലയിൽ കൂടുതൽ ജാഗ്രത ആവശ്യമാണെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമൻ പറഞ്ഞു. കരുതാം ആലപ്പുഴയെ ' കൊവിഡ് പ്രതിരോധ തീവ്രയജ്ഞ പരിപാടിയുമായി ബന്ധപ്പെട്ട് ഓണ്‍ലൈനായി നടന്ന ജനപ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ചേർത്തല താലൂക്ക് ആശുപത്രിയിലെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തണമെന്നും ദിനംപ്രതിയുള്ള പരിശോധനയുടെ എണ്ണം വർധിപ്പിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. തുറവൂർ, മുഹമ്മ, അരൂക്കുറ്റി ആശുപത്രികളിൽ കൂടി പരിശോധന സംവിധാനം സജ്ജമാക്കണം. പഞ്ചായത്ത് തലത്തിലുള്ള കൊവിഡ് ജാഗ്രത സമിതികളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തണമെന്നും കൊവിഡ് രോഗികൾ അല്ലാത്തവരുടെയും ചികിത്സാസൗകര്യങ്ങളിൽ കൂടി ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.
TAGGED:
മന്ത്രി പി.തിലോത്തമന്‍