ആലപ്പുഴ:ആലപ്പുഴയെ വിശപ്പ് രഹിത ജില്ലയായി പ്രഖ്യാപിക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നതായി മന്ത്രി പി.തിലോത്തമൻ. എൽഡിഎഫ് സർക്കാരിന്‍റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു വിശപ്പ് രഹിത കേരളം പദ്ധതി. ആരും വിശന്നിരിക്കരുത് എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ആലപ്പുഴയെ വിശപ്പ് രഹിത ജില്ലയായി പ്രഖ്യാപിക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതം: മന്ത്രി പി.തിലോത്തമൻ - hunger free alappuzha
ചേർത്തല, പൂച്ചാക്കൽ, അരൂർ, പട്ടണക്കാട് തുടങ്ങിയ സ്ഥലങ്ങളിലും 20 രൂപയ്ക്ക് ഭക്ഷണം നൽകുന്ന കേന്ദ്രങ്ങൾ ആരംഭിക്കും
ആലപ്പുഴ നഗരത്തിൽ 'സുഭിക്ഷ' എന്ന പേരിൽ 20 രൂപയ്ക്ക് ഭക്ഷണം നൽകുന്നുണ്ട്. ഈ മാതൃകയിലാണ് ചേർത്തലയിലും പദ്ധതി നടപ്പാക്കുന്നത്. പൂച്ചാക്കൽ, അരൂർ, പട്ടണക്കാട് തുടങ്ങിയ കേന്ദ്രങ്ങളിൽ 20 രൂപയ്ക്ക് ഭക്ഷണം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. പണമില്ലാത്തവർക്കും ഇവിടെ നിന്ന് ഭക്ഷണം നൽകും. പദ്ധതിക്ക് സഹായ സഹകരണം വാഗ്‌ദാനം ചെയ്‌ത് നിരവധി സന്നദ്ധ സംഘടനകൾ മുന്നോട്ടു വന്നിട്ടുണ്ട്. ഇവരുടെയെല്ലാം സഹകരണത്തോടെ വിശപ്പ് രഹിത കേരളം പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പദ്ധതി നടത്തിപ്പിന്‍റെ ഭാഗമായി ചേർത്തലയിൽ നടന്ന താലൂക്ക് തല ആലോചന യോഗത്തിന് ശേഷം ഇടിവി ഭാരതിനോട് സംസാരിക്കുകയായിരുന്നു മന്ത്രി.