ആലപ്പുഴ: എല്ലാ റേഷൻ കടകളിലും ഈപോസ് മെഷീൻ സ്ഥാപിച്ചെങ്കിലും വ്യാപകമായി പരാതികൾ ഉയരുകയാണ്. പരാതികൾക്ക് പരിഹാരമായി ത്രാസ് ഈപോസ് മെഷീനുമായി ബന്ധിപ്പിച്ച് ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് കൃത്യമായ അളവിൽ നൽകാനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ പറഞ്ഞു. പുന്നപ്രയിലെ നവീകരിച്ച സപ്ലൈകോ സൂപ്പർ മാർക്കറ്റിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഈപോസ് മെഷീനുമായി ബന്ധപ്പെട്ട പരാതികളില്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി
എല്ലാ ഗോഡൗണുകളിലും സിസിടിവി സ്ഥാപിച്ച് കൊണ്ടുവരുന്ന സാധനങ്ങൾ എത്തിച്ചേരുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുമെന്നും സാധനങ്ങളുമായി വരുന്ന വണ്ടികളില്‍ ജിപിഎസ് ട്രാക്കിങ് ഉപയോഗിച്ച് ക്രമക്കേടുകൾ കണ്ടുപിടിക്കുന്നതിന് വേണ്ട നടപടികൾ തുടങ്ങി കഴിഞ്ഞുവെന്നും മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു
എല്ലാ ഗോഡൗണുകളിലും സിസിടിവി സ്ഥാപിച്ച് കൊണ്ടുവരുന്ന സാധനങ്ങൾ എത്തിച്ചേരുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുമെന്നും സാധനങ്ങളുമായി വരുന്ന വണ്ടികളില്‍ ജിപിഎസ് ട്രാക്കിങ് ഉപയോഗിച്ച് ക്രമക്കേടുകൾ കണ്ടുപിടിക്കാൻ വേണ്ട നടപടികൾ ആരംഭിച്ചെന്നും മന്ത്രി പറഞ്ഞു. കമ്പോളത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുന്ന ഈ കാലത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ വിൽപന നടത്തുന്ന സ്ഥാപനം എന്ന സവിശേഷത കൂടി സപ്ലൈകോയ്ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സപ്ലൈക്കോ മാര്‍ക്കറ്റിലൂടെ ജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാകുമെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് നിലവാരം കുറഞ്ഞ സാധനങ്ങള്‍ വാങ്ങുന്ന അവസ്ഥയില്‍ മാറ്റം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.എം ജുനൈദ് ആദ്യ വിൽപന നിർവഹിച്ചു. എ.എം ആരിഫ് എംപി, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സുധർമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീത ബാബു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.