ആലപ്പുഴ: കേരളത്തിൽ എല്ലായിടത്തും അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കൾ ഉണ്ടെന്നും ഇത് കണ്ടെത്തുവാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി കെ ടി ജലീൽ. വഖഫ് ഭൂമിതട്ടിപ്പ് വിഷയത്തിൽ ഐഎൻഎൽ സംസ്ഥാനത്ത് നടത്തിയ ഓൺലൈൻ വെബ്‌സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിൽ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളാണ് അന്യാധീനപ്പെട്ടു പോകുന്നത്. ഇവ തിരിച്ചുപിടിക്കാനുള്ള തീവ്ര യജ്ഞം സംസ്ഥാന സർക്കാരിന്‍റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ ആദ്യമായി ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ കമ്മീഷണറാക്കി നിയോഗിച്ചു കൊണ്ട് വഖഫ് രേഖപ്പെടുത്താനും സംവിധാനം സർക്കാർ നടപ്പാക്കുന്നുണ്ട്. ഈ പദ്ധതിയുടെ 75 ശതമാനവും പൂർത്തിയായതായി അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തിന്‍റെ പലയിടങ്ങളിലും വഖഫ് സ്വത്തുക്കൾ പലരും കയ്യടക്കി വെച്ചിട്ടുണ്ട്. അവരിൽ ചില പ്രമാണിമാരും സംഘടനകളും ഉൾപ്പെടുന്നുണ്ട്. ഇത്തരത്തിൽ കൈയ്യടക്കി വെച്ചിരിക്കുന്നത് ആരായാലും അവരിൽ നിന്ന് വഖഫ് സ്വത്തുക്കൾ തിരിച്ചുപിടിച്ച് വഖഫ് ബോർഡിന് കീഴിലാക്കാൻ സർക്കാർ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കൾ കണ്ട്കെട്ടും : മന്ത്രി കെടി ജലീൽ - KT jeleel
കേരളത്തിൽ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളാണ് അന്യാധീനപ്പെട്ടു പോകുന്നത്. ഇവ തിരിച്ചുപിടിക്കാനുള്ള തീവ്ര യജ്ഞം സംസ്ഥാന സർക്കാരിന്‍റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു
തട്ടിയെടുത്ത വഖഫ്ഭൂമി എങ്ങനെ തിരിച്ചെടുക്കാം എന്ന വിഷയത്തിലാണ് ഐഎൽഎൽ സംസ്ഥാന കൗൺസിൽ വെബ്‌സെമിനാർ നടത്തിയത്. വഖഫ്ബോർഡ് ചെയർമാൻ ടികെ ഹംസ, ഐഎൻഎൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഹ്‌മദ് ദേവർകോവൽ, ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. മനോജ് സിനായർ, പിടിഎ റഹീം എംഎൽഎ, വഖഫ് ബോർഡ് അംഗം റസിയ ഇബ്രാഹിം, എൻസിപി സംസ്ഥാന ഖജാഞ്ചി ബാബു കാർത്തികേയൻ, ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ എന്നിവർ സംബന്ധിച്ചു. ഐഎൻഎൽ നടത്തുന്ന സമര ക്യാമ്പയിനുകൾ ന്യായമാണെന്ന് മന്ത്രി കെടി ജലീൽ പറഞ്ഞു.