കേരളം

kerala

ETV Bharat / state

റോഡിലെ കുഴിയില്‍ വീണ് മരണം; ഹൈക്കോടതി പരാമര്‍ശത്തിനെതിരെ മന്ത്രി ജി. സുധാകരൻ

മരണം സംഭവിച്ചതിൽ പൊതുമരാമത്ത് വകുപ്പിനും ജലവകുപ്പിനും ഉത്തരവാദിത്വമുണ്ട്. കോടതികളിൽ കേസുകൾ കെട്ടി കിടക്കുന്നത് ജഡ്‌ജിമാരുടെ കുറ്റമാണോയെന്നും മന്ത്രി

റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവം; ഹൈക്കോടതിയുടെ പരാമര്‍ശത്തിനെതിരെ മന്ത്രി ജി. സുധാകരൻ  റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവം  ഹൈക്കോടതിയുടെ പരാമര്‍ശത്തിനെതിരെ മന്ത്രി ജി. സുധാകരൻ  പൊതുമരാമത്ത് വകുപ്പ്  ജലവകുപ്പ്  പാലരിവട്ടത്ത് റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ചു  minister g sudhakaran  alappuzha latest news
മന്ത്രി ജി. സുധാകരൻ

By

Published : Dec 14, 2019, 1:16 PM IST

Updated : Dec 14, 2019, 1:53 PM IST

ആലപ്പുഴ: പാലാരിവട്ടത്ത് റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ ഹൈക്കോടതി നടത്തിയ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ. കുഴി അടക്കാനുള്ള ഉത്തരവാദിത്വം എല്ലാവർക്കുമുണ്ട്. കുറ്റം ചെയ്‌തവർക്കെതിരെ വേണം തിരിയാൻ. അല്ലാതെ പൊതുവെ പറയരുതെന്നും മന്ത്രി ആലപ്പുഴയില്‍ പറഞ്ഞു.

റോഡിലെ കുഴിയില്‍ വീണ് മരണം; ഹൈക്കോടതി പരാമര്‍ശത്തിനെതിരെ മന്ത്രി ജി. സുധാകരൻ

മരണം സംഭവിച്ചതിൽ പൊതുമരാമത്ത് വകുപ്പിനും ജലവകുപ്പിനും ഉത്തരവാദിത്വമുണ്ട്. ആരും മൂക്കിൽ കൈ വെച്ചിട്ട് കാര്യമില്ല, കേരളത്തിലാണ് നമ്മൾ ജീവിക്കുന്നത് എന്ന ഓർമവേണം. കോടതികളിൽ കേസുകൾ കെട്ടി കിടക്കുന്നത് ജഡ്‌ജിമാരുടെ കുറ്റമാണോയെന്നും മന്ത്രി ചോദിച്ചു. പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കോടതിയിൽ കെട്ടിടങ്ങൾക്ക് മാത്രമായി 700 കോടി രൂപ നൽകിയിട്ടുണ്ടെന്നും ഏഴ് കോടി രൂപ എറണാകുളം നഗരത്തിലെ മാത്രം കുഴികൾ അടയ്ക്കാൻ ഒക്ടോബറിൽ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Last Updated : Dec 14, 2019, 1:53 PM IST

ABOUT THE AUTHOR

...view details