ആലപ്പുഴ: അരൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. മനു സി. പുളിക്കലിൻ്റെ തോൽവിയില്‍ വിശദീകരണവുമായി മന്ത്രി ജി. സുധാകരന്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ തോല്‍വിക്ക് കാരണം അഡ്വ. ഷാനിമോൾ ഉസ്മാനെതിരെ താൻ നടത്തിയ പൂതന പരാമർശമല്ലെന്നാണ് മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയത്.
അരൂരിലെ തോല്‍വി: രാഷ്ട്രീയ ക്രിമിനലുകള്‍ പറയുന്നത് വിശ്വസിക്കരുതെന്ന് ജി.സുധാകരന്‍
ഇന്നലെ നടന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ മന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി കമ്മിറ്റി അംഗങ്ങളില്‍ പലരും രംഗത്ത് വന്നിരുന്നു എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് മന്ത്രിയുടെ വിശദീകരണം.
ഇന്നലെ നടന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ മന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി പല ജില്ലാ കമ്മിറ്റി അംഗങ്ങളും രംഗത്ത് വന്നിരുന്നു. ഇത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് മന്ത്രിയുടെ വിശദീകരണം. ഉത്തരവാദിത്തപ്പെട്ട ആരും അരൂരിലെ തോല്‍വിക്ക് ഞാന്‍ കാരണക്കാരനാണെന്ന് പറഞ്ഞിട്ടില്ലെന്ന് ജി. സുധാകരന്‍ വ്യക്തമാക്തി. തന്‍റെ വിജയം പൂതന പരാമര്‍ശം കൊണ്ട് അല്ലെന്നും രാഷ്ട്രീയ വിജയമാണെന്നുമാണ് ഷാനിമോള്‍ പോലും അഭിപ്രായപ്പെട്ടത്. ഏകദേശം 10 മണിക്കൂര്‍ നീണ്ട മൂന്ന് തലങ്ങളിലെ പരിശോധനയില്‍ പരാജയ കാരണങ്ങള്‍ വ്യക്തമായി പാര്‍ട്ടി വിലയിരുത്തിയിട്ടുണ്ട്. ഞാനും അതില്‍ സംബന്ധിച്ചിരുന്നു. തനിക്കെതിരെ വിമര്‍ശനം ഉണ്ടായി എന്ന പ്രചരണങ്ങള്‍ക്ക് പിന്നില്‍ ചില രാഷ്ട്രീയ ക്രിമിനലുകളാണ്. തെറ്റായ പ്രചരണം വഴി വീഴ്‌ചകളെ മറച്ച് വയ്ക്കാമെന്ന് ആരും കരുതേണ്ടെന്നും മന്ത്രി പറഞ്ഞു.