ആലപ്പുഴ: മഹാത്മ ഗാന്ധി സര്‍വകലാശാല ത്രിവത്സര എല്‍എല്‍ബി പരീക്ഷയിലെ ഒന്നാം റാങ്ക് എരമല്ലൂർ സ്വദേശി പൗര്‍ണമിക്കാണ്. കൂലിത്തൊഴിലാളികളായ അച്ഛന്‍റെയും അമ്മയുടെയും മകളായ പൗര്‍ണമി ഒരുപാട് പ്രതിസന്ധികൾ മറികടന്നാണ് പഠനം തുടർന്നത്. അതിനാൽ തന്നെ പൗർണമിയുടെ വിജയത്തിൽ എരമല്ലൂർ ആഹ്ളാദത്തിലും അഭിമാനത്തിലുമാണ്.
Also Read: ആലപ്പുഴ മണ്ഡലത്തിലെ മുഴുവന്‍ വീടുകളിലും കുടിവെള്ളമെത്തിക്കും: പി.പി. ചിത്തരഞ്ജന്‍
എസ്.എസ്.എല്‍.സിക്കും പ്ലസ്ടുവിനും ബി.എസ്.സി ബിരുദത്തിലും ഉയര്‍ന്ന മാർക്ക് നേടിയാണ് ഈ മിടുക്കി വിജയിച്ചത്. എറണാകുളം ഗവ.ലോ കോളജിലായിരുന്നു എല്‍.എല്‍.ബി പഠനം.
സിവിൽ സർവീസ് നേടുക എന്നതാണ് പൗർണമിയുടെ അടുത്ത ലക്ഷ്യം. റാങ്ക് കിട്ടിയതിൽ ഒരുപാട് സന്തോഷമുണ്ടെന്നും വളർന്നുവരുന്ന കഷ്ടത അനുഭവിക്കുന്ന കുട്ടികൾക്ക് പ്രചോദനം എന്നതിലുപരി സാമൂഹ്യമാറ്റം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും പൗർണമി പറയുന്നു. എരമല്ലൂർ കോലത്തുശേരി കർത്താവുംതറ വീട്ടിൽ പത്മനാഭന്‍റെയും ബിന്ദുവിന്‍റെയും മകളാണ്.
കഷ്ടതകൾക്ക് നടുവിലും എല്‍എല്‍ബി പരീക്ഷയിൽ ഒന്നാം റാങ്കിന്‍റെ വിജയത്തിളക്കവുമായി പൗർണമി