കേരളം

kerala

ETV Bharat / state

ആലപ്പുഴയില്‍ നിയന്ത്രണങ്ങൾ ലംഘിച്ച് വൻ ജനത്തിരക്ക് - lockdown

ജില്ലയിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ജനങ്ങൾ. നിരത്തുകളിലും കമ്പോളങ്ങളിലും വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്

ആലപ്പുഴ  പഴം - പച്ചക്കറി  ലോക്ക് ഡൗൺ  alappuzha  lockdown  relaxation
ആലപ്പുഴ നിരത്തുകളിൽ നിയന്ത്രണങ്ങൾ ലംഘിച്ച് വൻ ജനത്തിരക്ക്

By

Published : Apr 20, 2020, 5:29 PM IST

ആലപ്പുഴ: ജില്ലയിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ജനങ്ങൾ. നിരത്തുകളിലും കമ്പോളങ്ങളിലും വൻ ജനത്തിരക്ക്. ജില്ലയിൽ പലയിടത്തും വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. സർക്കാർ ഇളവുകൾ അനുവദിച്ച പഴം - പച്ചക്കറി വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. നഗരത്തിലെ വസ്‌ത്ര വ്യാപാര സ്ഥാപനങ്ങൾ രാവിലെ തുറന്നിരുന്നെങ്കിലും ഉച്ചയോടെ അത് പോലീസ് ഇടപെട്ട് പൂട്ടിച്ചു. ഇതോടൊപ്പം വഴിയോര കച്ചവടം നടത്തുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ പ്രധാന തൊഴിൽമേഖലയായ കയർ - മത്സ്യമേഖലകളിൽ കാര്യമായ ഇളവുകളുണ്ടാകും. പൊതുയിടങ്ങളിൽ പതിവ് പരിശോധന തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ആലപ്പുഴ നിരത്തുകളിൽ നിയന്ത്രണങ്ങൾ ലംഘിച്ച് വൻ ജനത്തിരക്ക്

കയർ മേഖലയ്ക്ക് ഇന്ന് മുതൽ ആശ്വാസ ദിനമാണ്. കൃത്യമായ അകലം പാലിച്ച് രണ്ട് ഷിഫ്റ്റുകളിലായി ഫാക്‌ടറികൾ പ്രവർത്തിക്കും. ജില്ല അതിർത്തികളായ ഒൻപത് ഇടങ്ങളിൽ പൊലീസ് കർശന പരിശോധന നടത്തും. ജില്ലയിലാകെ 5 കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ഇവരിൽ 3 പേരുടെ അസുഖം ഭേദമായിരുന്നു. വൈറസ് ബാധ കണ്ടെത്തിയ രണ്ടുപേർ ഐസൊലേഷൻ വാർഡിലാണ്. നിലവിൽ ജില്ലയിൽ മൂന്ന് ഹോട്ട്സ്‌പോട്ടുകളാണ് ഉള്ളത്. ചെങ്ങന്നൂരിലെ ചെറിയനാട് പഞ്ചായത്ത്, ചെങ്ങന്നൂർ നഗരസഭ, മുഹമ്മ പഞ്ചായത്ത് എന്നിവയാണ് ഹോട്ട്സ്‌പോട്ട് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.

ABOUT THE AUTHOR

...view details