കേരളം

kerala

ETV Bharat / state

മരട് വിഷയം; സർവകക്ഷിയോഗം വിളിക്കണമെന്ന് ശ്രീധരൻ പിള്ള - marad flat

ജനങ്ങൾക്ക് നീതി ലഭ്യമാക്കാൻ എല്ലാ രാഷ്‌ട്രീയ പാർട്ടികളും ഒന്നിച്ചു നിൽക്കണമെന്ന് ബിജെപി അധ്യക്ഷൻ ശ്രീധരൻ പിള്ള.

മരട് വിഷയം; മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിക്കണമെന്ന് ശ്രീധരൻ പിള്ള

By

Published : Sep 14, 2019, 12:22 PM IST

Updated : Sep 14, 2019, 5:35 PM IST

ആലപ്പുഴ : മരട് ഫ്ലാറ്റ് വിഷയത്തിൽ മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് അഡ്വ. പി.എസ്.ശ്രീധരൻ പിള്ള. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് നീതി ലഭ്യമാക്കാൻ എല്ലാ രാഷ്‌ട്രീയ പാർട്ടികളും ഒന്നിച്ചു നിൽക്കണം. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ എൽഡിഎഫ് അനുകൂല പ്രതികരണം അദ്ദേഹത്തിന്‍റെ വ്യക്തിപരമായ നിലപാട് ആയിരിക്കാം. സമുദായ സംഘടനകൾക്ക് അവരുടെ അഭിപ്രായമുണ്ട്. അതിനെ രാഷ്‌ട്രീയവുമായി കൂട്ടിക്കലർത്താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മരട് വിഷയം; മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിക്കണമെന്ന് ശ്രീധരൻ പിള്ള

ഇന്ത്യയിലെ ജനങ്ങൾ തള്ളിക്കളഞ്ഞ പാർട്ടിയാണ് സി.പി.എം. അതിൽ സമനില തെറ്റിയാണ് സിപിഎമ്മിന്‍റെ പ്രതികരണം. മറ്റൊന്നും പറയാൻ ഇല്ലാത്തതു കൊണ്ട് വോട്ട് കച്ചവടം ഉണ്ടെന്ന് അവർ ആരോപിക്കുന്നു. രാജ്യത്തെ കമ്മ്യൂണിസ്‌റ്റ് പാർട്ടിയുടെ പരാജയം പഠിക്കുകയാണ് സി.പി.എം ചെയ്യേണ്ടതെന്നും ശ്രീധരൻ പിളള പറഞ്ഞു.

Last Updated : Sep 14, 2019, 5:35 PM IST

ABOUT THE AUTHOR

...view details