ആലപ്പുഴ: വയലാറിലെ ആർഎസ്എസ് പ്രവർത്തകൻ നന്ദു കൃഷ്ണയുടെ കൊലപാതകത്തിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മഹിളാ മോർച്ച മാർച്ച് നടത്തി. ചേർത്തല ഡിവൈഎസ്‌പി ഓഫീസിലേക്കാണ് മഹിളാ മോർച്ച വീട്ടമ്മമാരുടെ മാർച്ച് നടത്തിയത്. ചേർത്തല ദേവീക്ഷേത്രത്തിന് വടക്ക് വശത്ത് നിന്നാരംഭിച്ച മാർച്ച് പഴയ ബിഎസ്‌എൻഎൽ ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു.
നന്ദുകൃഷ്ണയുടെ കൊലപാതകം; ചേർത്തല ഡിവൈഎസ്‌പി ഓഫീസിലേക്ക് മഹിളാ മോർച്ച മാർച്ച്
ചേർത്തല ദേവീക്ഷേത്രത്തിന് വടക്ക് വശത്ത് നിന്നാരംഭിച്ച മാർച്ച് പഴയ ബിഎസ്‌എൻഎൽ ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു.
നന്ദുകൃഷ്ണയുടെ കൊലപാതകം; ചേർത്തല ഡിവൈഎസ്‌പി ഓഫീസിലേക്ക് മഹിളാമോർച്ച മാർച്ച്
പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ പ്രവർത്തകർ മറികടക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് നടന്ന ധർണ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് പ്രൊഫ.വി.ടി.രമ ഉദ്ഘാടനം ചെയ്‌തു. ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ.എസ്.ആശാമോൾ, മഹിള മോർച്ച ജില്ല പ്രസിഡന്‍റ് കലാരമേശ്, പ്രതിഭ ജേക്കർ, ശ്രീദേവി വിപിൻ, ആശ മുകേഷ്, സുധ കമ്മത്ത്, ആതിര, ശ്രീരഞ്ചിനി തുടങ്ങിയവർ സംസാരിച്ചു.