ആലപ്പുഴ: പാർട്ടിയിലും സർക്കാരിലും അടിമകളെ മാത്രം ആഗ്രഹിക്കുന്ന എട്ടുകാലി മമ്മൂഞ്ഞാണ് മന്ത്രി ജി.സുധാകരനെന്ന് ഡിസിസി പ്രസിഡന്‍റ് അഡ്വ. എം ലിജു. അടൂർ ഗോപാലകൃഷ്‌ണന്‍റെ 'വിധേയൻ' സിനിമയിലെ ഭാസ്‌കരപട്ടേലരെ അനുസ്‌മരിപ്പിക്കുന്ന തരത്തിലുള്ള തൻപ്രമാണിത്തമാണ് ജി സുധാകരൻ കാണിക്കുന്നത്. ആരിഫും തോമസ് ഐസക്കും തൊമ്മിമാരെ പോലെ ഭാസ്‌കരപട്ടേലരുടെ മുന്നിൽ നിൽക്കുന്നത് പോലെ സുധാകരന്‍റെ മുന്നിൽ നിൽക്കുമായിരിക്കും. എന്നാൽ യുഡിഎഫ് നേതാക്കളെ അതിന് കിട്ടില്ലെന്നും ലിജു പറഞ്ഞു.
ജി സുധാകരൻ അടിമകളെ ആഗ്രഹിക്കുന്ന എട്ടുകാലി മമ്മൂഞ്ഞ്: അഡ്വ. എം ലിജു - അഡ്വ. എം ലിജു
ബൈപ്പാസ് ഉദ്ഘാടനത്തിൽ നിന്ന് യുഡിഎഫ് നേതാക്കളെ ഒഴിവാക്കിയതിൽ പ്രതിക്ഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജി സുധാകരൻ അടിമകളെ ആഗ്രഹിക്കുന്ന എട്ടുകാലി മമ്മൂഞ്ഞ്: അഡ്വ. എം ലിജു
ബൈപ്പാസ് ഉദ്ഘാടനത്തിൽ നിന്ന് യുഡിഎഫ് നേതാക്കളെ ഒഴിവാക്കിയതിൽ പ്രതിക്ഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴ ബൈപ്പാസിന്‍റെ യഥാർത്ഥ ശിൽപി എന്ന നിലയിൽ ചരിത്രം കെ സി വേണുഗോപാലിന്‍റെ പേര് രേഖപ്പെടുത്തുമെന്നും ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന നിലപാടുകൾക്കെതിരെയുള്ള സമരങ്ങൾ കോൺഗ്രസ് തുടരുമെന്നും ലിജു പറഞ്ഞു.
Last Updated : Jan 29, 2021, 8:44 AM IST