കേരളം

kerala

ETV Bharat / state

താമരപ്പൂവുമായി എൻഡിഎക്ക് വോട്ട് പിടിച്ച് പി സി തോമസ് - Lotus campaign

അരൂരിലെ ബിജെപി സ്ഥാനാർഥി കെ. പി. പ്രകാശ്ബാബുവിന്‍റെ പ്രചരണത്തിനായാണ് കേരള കോണ്‍ഗ്രസ് യൂത്ത്ഫ്രണ്ട് പ്രവര്‍ത്തകര്‍ വോട്ടര്‍മാര്‍ക്ക് താമരപ്പൂവ് നല്‍കി പ്രചരണ പരിപാടി സംഘടിപ്പിച്ചത്.

അരൂര്‍ തെരഞ്ഞെടുപ്പ്

By

Published : Oct 19, 2019, 1:59 AM IST

Updated : Oct 19, 2019, 5:36 AM IST

ആലപ്പുഴ:പ്രകാശ്ബാബുവിന്‍റെ വിജയത്തിന് താമരപ്പൂവുമായി കേരള കോണ്‍ഗ്രസ് യൂത്ത്ഫ്രണ്ട് പ്രവര്‍ത്തകര്‍. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച ആയിരം താമരപ്പൂവുകളാണ് അരൂര്‍ നിയോജകമണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് നല്‍കിയത്. താമരപ്പൂവ് നല്‍കിക്കൊണ്ട് താമരയ്‌ക്കൊരു വോട്ട് എന്ന സന്ദേശമുയര്‍ത്തിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. എരമല്ലൂര്‍ കവലയില്‍ ചേര്‍ന്ന യോഗത്തില്‍ കേരള കോണ്‍ഗ്രസ് (തോമസ്) ചെയര്‍മാന്‍ അഡ്വ. പി. സി. തോമസ് സ്ഥാനാർഥി കെ. പി പ്രകാശ്ബാബുവിന് താമരപ്പൂവ് കൈമാറി പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തു.

താമരപ്പൂവുമായി എൻഡിഎക്ക് വോട്ട് പിടിച്ച് പി സി തോമസ്

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കാന്‍ വിമുഖത കാട്ടുന്ന കേരളത്തിലെ ഇടതുസര്‍ക്കാരിനുള്ള മറുപടിയാകും അരൂര്‍ തെരഞ്ഞെടുപ്പ് ഫലമെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്‍റ് സഞ്ജീവ് ഗോപാലകൃഷ്‌ണൻ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും പ്രവര്‍ത്തകര്‍ പൂവ് വിതരണം ചെയ്‌ത് വോട്ട് അഭ്യര്‍ത്ഥിച്ചു.

Last Updated : Oct 19, 2019, 5:36 AM IST

ABOUT THE AUTHOR

...view details