ആലപ്പുഴ: കേരളത്തില്‍ തുടര്‍ഭരണം സുനിശ്ചിതമെന്ന് മന്ത്രി ജി.സുധാകരന്‍. ഈ അഞ്ച് വര്‍ഷക്കാലം സംസ്ഥാനത്ത് ഇടത് സര്‍ക്കാര്‍ നടത്തിയ വികസനം സമാനതകളില്ലാത്തതാണ്. ഭരണ തുടര്‍ച്ച കേരളം ആഗ്രഹിക്കുന്നുണ്ടെന്നും സുധാകരന്‍ അമ്പലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എച്ച്.സലാമിന്‍റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് ശേഷം പറഞ്ഞു.
സംസ്ഥാനത്ത് തുടര്‍ഭരണമുണ്ടാകും, ജനം അത് ആഗ്രഹിക്കുന്നുവെന്ന് മന്ത്രി ജി.സുധാകരന്‍ - alappuzha election news
വികസനം മുന്നോട്ട് കൊണ്ടുപോകേണ്ടതിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിക്കേണ്ടതുണ്ടെന്ന് മന്ത്രി ജി.സുധാകരന്‍.
സംസ്ഥാനത്ത് തുടര്‍ഭരണമുണ്ടാകും, ജനം അത് ആഗ്രഹിക്കുന്നുവെന്ന് മന്ത്രി ജി.സുധാകരന്‍
വികസന പ്രവര്‍ത്തനങ്ങള്‍ വളരെ മികച്ച നിലയില്‍ സംഘടിപ്പിച്ച മണ്ഡലമാണ് അമ്പലപ്പുഴ. ഈ വികസനം മുന്നോട്ട് കൊണ്ടുപോകേണ്ടതിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിക്കേണ്ടതുണ്ട്. ആലപ്പുഴയുടെ ഉയര്‍ച്ചയ്‌ക്കും കേരളത്തിന്‍റെ വളര്‍ച്ചക്കും ഇടതുപക്ഷ സ്ഥാനാര്‍ഥികളുടെ വിജയം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.