ആലപ്പുഴ: വെള്ളപ്പൊക്കം രൂക്ഷമായ കുട്ടനാട്ടില്‍ ഗതാഗത തടസവും മഴ ദുരിതവും തുടരുന്നു. പുളിങ്കുന്ന് പാലത്തിന് താഴെ അടിഞ്ഞുകൂടിയ മരക്കൊമ്പുകളും തടിക്കഷണങ്ങളും നീക്കുന്നതിന് ജില്ലാ ദുരന്ത നിവാരണ സെല്ലിന്‍റെ നിർദ്ദേശപ്രകാരം എൻഡിആർഎഫിന്‍റെ സഹായം തേടി. വെള്ളം കയറിയതിനെ തുടർന്ന് ആലപ്പുഴ- ചങ്ങനാശേരി റോഡില്‍ ഗതാഗതം ഭാഗികമായി നിരോധിച്ചു.കെഎസ്ആർടിസി ആലപ്പുഴ ഡിപ്പോയിൽ നിന്ന് എസി റോഡിൽ മാമ്പുഴക്കരി വരെ സർവ്വീസ് നടത്തുമെന്ന് എടിഒ അറിയിച്ചു.
വെള്ളം ഇറങ്ങാതെ കുട്ടനാട്: ഗതാഗത തടസം രൂക്ഷം - Kuttanad
ആലപ്പുഴ- ചങ്ങനാശേരി റോഡിന്‍റെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയില്‍. വാഹന ഗതാഗതം ഭാഗികം.
കുട്ടനാട്ടിലേക്കുള്ള ഗതാഗത മാർഗങ്ങൾ അടയുന്നു
ആലപ്പുഴ കഞ്ഞിപ്പാടം വൈശ്യം ഭാഗം പാലം വലിയ വാഹനങ്ങൾക്കൊഴികെ യാത്രാസൗകര്യത്തിനായി മന്ത്രി ജി സുധാകരൻ തുറന്നുകൊടുത്തു. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ റവന്യൂ ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ വിന്യസിച്ചു. ചെറുതന ഹനുമാൻ തറ പാലത്തിനടിയിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കി. അതോടൊപ്പം ചെങ്ങന്നൂരിൽ അടിയന്തര സഹായത്തിന് 12 അംഗ എൻഡിആർഎഫ് സംഘത്തെ നിയോഗിച്ചു. നെടുമുടിയിലും മുട്ടാരിലും സൈന്യവും ക്യാമ്പ് ചെയ്യുന്നുണ്ട്.