ആലപ്പുഴ: കുട്ടനാട് പാക്കേജ് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഒതുങ്ങുന്നതല്ലെന്നും കുട്ടനാടിന്‍റെ സമഗ്ര പരിസ്ഥിതി പുനസ്ഥാപനമാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ .ടി .എം ഐസക് പറഞ്ഞു. കുട്ടനാടിന്‍റെ നാശോന്മുഖമായ നീരുറവകള്‍ക്ക് പുനര്‍ജീവനം നല്‍കി പരിസ്ഥിതി പുനഃസ്ഥാപനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന തെളിയുന്ന നീര്‍വഴികള്‍ ജനകീയ നീരൊഴുക്ക് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ ആദ്യ സംരംഭം എന്ന നിലയില്‍ നെടുമുടികിഴക്കേ തൂമ്പാരം പാടശേഖരങ്ങളില്‍ ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം തുടക്കം കുറിച്ചു. തൊഴിലുറപ്പു തൊഴിലാളികളുടെ സേവനം ഉറപ്പു വരുത്തി നീരൊഴുക്കുകളില്‍ നിന്നും മാലിന്യങ്ങളും പോളകളും മാറ്റി കയര്‍ കോര്‍പ്പറേഷന്‍റെ സഹകരണത്തോടെ കയര്‍ ഭൂവസ്ത്രം വിരിച്ച തിട്ടകള്‍ ഉറപ്പുവരുത്താനും രാമച്ചവും ബുഷ് ബാംബൂവും ഈറ്റയും നട്ടുപിടിപ്പിക്കും.
കുട്ടനാട്ടില്‍ സമഗ്ര പരിസ്ഥിതി പുനഃസ്ഥാപനം ലക്ഷ്യം: മന്ത്രി ടി.എം തോമസ് ഐസക് - alapuzha
കുട്ടനാടിന്‍റെ നാശോന്മുഖമായ നീരുറവകള്‍ക്ക് പുനര്‍ജീവനം നല്‍കി പരിസ്ഥിതി പുനഃസ്ഥാപനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന തെളിയുന്ന നീര്‍വഴികള്‍ ജനകീയ നീരൊഴുക്ക് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുട്ടനാട് പാക്കേജ് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഒതുങ്ങില്ല, സമഗ്ര പരിസ്ഥിതി പുനഃസ്ഥാപനം ലക്ഷ്യം: മന്ത്രി ടി.എം.തോമസ് ഐസക്ക്
കുട്ടനാട് വൃത്തിയാകുന്നതിനൊപ്പം തന്നെ കുട്ടനാടിന്‍റെ സമീപ പഞ്ചായത്തുകളുടെയും പട്ടണങ്ങളുടെയും വൃത്തിയും ഉറപ്പാക്കുമെന്നും പാരിസ്ഥിതിക പുനഃസ്ഥാപനത്തിനു കുട്ടനാട്ടിലെ ജനങ്ങളെ മുഴുവന്‍ ഉൾകൊള്ളിച്ചുകൊണ്ടു നടപ്പാക്കുന്ന ജനകീയ പുനര്‍ജ്ജീവന പദ്ധതിയിലൂടെ നെടുമുടി പഞ്ചായത്ത് കുട്ടനാട്ടിലെ മാതൃക പഠനകേന്ദ്രമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. പുളിങ്കുന്ന് എന്‍ജിനിയറിങ് കോളജിലെ കുട്ടികള്‍ ജനസംരക്ഷണ മാര്‍ഗത്തിനായുള്ള മോഡല്‍ യോഗത്തില്‍ അവതരിപ്പിച്ചു.