കേരളം

kerala

ETV Bharat / state

ജലനിരപ്പ് ഉയർന്നു: കുട്ടനാട്ടിൽ കെഎസ്ആർടിസി സർവീസ് നിർത്തി

ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ കുട്ടനാട് കെഎസ്ആർടിസി സർവീസുകൾ താൽകാലിമായി നിർത്തി.

KSRTC service stopped kuttanad  കുട്ടനാട്ടിൽ കെഎസ്ആർടിസി സർവ്വീസ് നിർത്തി  water level rose in kuttanad  alappuzha updates  alappuzha latest news  ആലപ്പുഴ വാർത്തകൾ  rain news from kerala  KSRTC service details  കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നു  കെഎസ്ആർടിസി സർവ്വീസ് വിവരങ്ങൾ
ജലനിരപ്പ് ഉയർന്നു; കുട്ടനാട്ടിൽ കെഎസ്ആർടിസി സർവീസ് നിർത്തി

By

Published : Aug 5, 2022, 1:44 PM IST

ആലപ്പുഴ: ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിൽ കെഎസ്ആർടിസി സർവീസുകൾ താൽകാലിമായി നിർത്തി. ആലപ്പുഴ - അമ്പലപ്പുഴ - തിരുവല്ല റോഡിൽ നെടുമ്പ്രത്ത് ക്രമാതീതമായി വെള്ളം ഉയർന്നതിനാലാണ് ഇതു വഴിയുള്ള കെ എസ് ആര്‍ ടി സി സർവീസുകൾ രാവിലെ മുതൽ നിർത്തിവച്ചത്. എടത്വാ ഭാഗത്ത് നിന്നുമുള്ള ബസുകൾ ചക്കുളത്തുകാവ് ജങ്ഷൻ വരെ സർവീസ് നടത്തും. എടത്വാ - ഹരിപ്പാട് റൂട്ടിൽ വെള്ളം കയറിയതിനാൽ ഹരിപ്പാട് റൂട്ടിലൂടെയുള്ള സർവീസുകൾ ഇന്ന് (5-08-2022) രാവിലെ മുതൽ നിർത്തിവച്ചു.

ഹരിപ്പാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും വീയപുരം വരെ സര്‍വീസ് നടത്തുന്നുണ്ട്.

നെടുമ്പ്രത്ത് റോഡിലെ വെള്ളകെട്ട്

ABOUT THE AUTHOR

...view details