ആലപ്പുഴ: തോട്ടപ്പള്ളിയിലുണ്ടായ വാഹനാപകടത്തിൽ കൊല്ലം ഡിസിസി അംഗവും മുൻ കോർപ്പറേഷൻ കൗൺസിലറുമായ എ.എം അൻസാരി മരിച്ചു. അൻസാരിയും കുടുംബവും മലപ്പുറത്തു നിന്ന് കൊല്ലത്തേക്ക് പോകുന്നതിനിടെ പുലർച്ചെ തോട്ടപ്പള്ളിയ്ക്കു സമീപമാണ് അപകടമുണ്ടായത്. മകൻ അൻവറാണ് കാർ ഓടിച്ചിരുന്നത്. നിയന്ത്രണം വിട്ട കാർ പാലത്തിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ അൻസാരി തൽക്ഷണം മരിക്കുകയും മകനെയും ഭാര്യയെയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
തോട്ടപ്പള്ളിയിൽ വാഹനാപകടം; കൊല്ലം ഡിസിസി അംഗം മരിച്ചു
മലപ്പുറത്ത് നിന്ന് കൊല്ലത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
തോട്ടപ്പള്ളിയിൽ വാഹനാപകടം; കൊല്ലം ഡിസിസി അംഗം മരിച്ചു
രണ്ട് പ്രാവശ്യം കൗൺസിലറായിരുന്ന അൻസാരി കൊല്ലൂർവിള മുൻ പഞ്ചായത്തംഗവും ഐഎൻടിയുസി നേതാവുമായിരുന്നു. വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റിയ മൃതദേഹം കൊവിഡ് പരിശോധനയ്ക്ക് ശേഷം പോസ്‌റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകും