ആലപ്പുഴ :നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൊടകര കുഴൽപ്പണക്കേസിൽ ബിജെപി ആലപ്പുഴ ജില്ല ട്രഷറർ കെ ജി കർത്തയെ ചോദ്യം ചെയ്തു. അന്വേഷണ സംഘം ആലപ്പുഴയിൽ എത്തിയാണ് ബിജെപി നേതാവിനെ ചോദ്യം ചെയ്‌തത്. കർത്തയോട് ഹാജരാകാന്‍ നിര്‍ദേശിച്ച് ഇന്നലെ അന്വേഷണ സംഘം നോട്ടിസ് നൽകിയിരുന്നു. ഇതേതുടർന്ന് ഇദ്ദേഹം രാവിലെ ആലപ്പുഴ ക്രൈം ബ്രാഞ്ച് ഓഫിസിൽ എത്തിയാണ് മൊഴി നൽകിയത്.
കൊടകര കുഴൽപ്പണക്കേസ് : ബിജെപി ജില്ല ട്രഷറർ കെ ജി കർത്തയെ ചോദ്യം ചെയ്തു - KG Kartha questioned
കൊടകര കുഴല്‍പ്പണക്കേസ് അന്വേഷിക്കുന്ന സംഘം ആലപ്പുഴയിൽ എത്തിയാണ് ബിജെപി നേതാവില്‍ നിന്ന് മൊഴിയെടുത്തത്.
കൊടകര കുഴൽപ്പണക്കേസ് : ബിജെപി ജില്ലാ ട്രഷറർ കെ ജി കർത്തയെ ചോദ്യം ചെയ്തു
READ MORE:കൊടകര കുഴൽപ്പണ കേസ്; കെ ജി കർത്തയെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു
കേസിൽ അറസ്റ്റിലായവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കർത്തയ്ക്ക് കേസുമായുള്ള ബന്ധം അന്വേഷണ സംഘത്തിന് ബോധ്യമായത്. പണം കർത്തയെ ഏൽപ്പിക്കണം എന്നാണ് ലഭിച്ച നിര്‍ദേശം എന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ഇത് ആദ്യമായാണ് ബിജെപിയുടെ ഒരു പ്രധാന നേതാവിനെ കൊടകര കുഴൽപ്പണക്കേസിൽ ചോദ്യം ചെയ്യുന്നത്.