ആലപ്പുഴ: ആരോഗ്യസംരക്ഷണ രംഗത്ത് ലോകോത്തരനിലവാരമാണ് കേരളം പുലര്‍ത്തുന്നതെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. ആര്‍ദ്രം ജനകീയ ക്യാമ്പയിന്‍റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ വകുപ്പിന്‍റെ ആര്‍ദ്രം പോലുള്ള പദ്ധതികളുടെ വിജയമാണ് കേരളത്തെ ആരോഗ്യരംഗത്ത് ഒന്നാമതെത്തിച്ചത്. ആരോഗ്യരംഗത്ത് ദിനംപ്രതി പുതിയ മാറ്റങ്ങളാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക വഴി ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തി ആരോഗ്യമുള്ള സമൂഹത്തെ വാര്‍ത്തെടുക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യസംരക്ഷണ രംഗത്ത് ലോകോത്തരനിലവാരമാണ് കേരളം പുലര്‍ത്തുന്നത്: മന്ത്രി ജി. സുധാകരന്‍ - kerala maintains top level in health care sector
ആരോഗ്യ വകുപ്പിന്‍റെ ആര്‍ദ്രം പോലുള്ള പദ്ധതികളുടെ വിജയമാണ് കേരളത്തെ ആരോഗ്യരംഗത്ത് ഒന്നാമതെത്തിച്ചതെന്നും മന്ത്രി ജി. സുധാകരന്‍
അഡ്വ. എ.എം ആരിഫ് എംപി ചടങ്ങില്‍ മുഖ്യാതിഥിയായി. മലയാളികളുടെ മാറി വരുന്ന ജീവിതശൈലിയാണ് രോഗങ്ങള്‍ക്ക് കാരണമാകുന്നത്. ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ ബോധവല്‍ക്കരണവും കൂട്ടായ പ്രവര്‍ത്തനവും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍ദ്രം ജനകീയ ക്യാമ്പയിന്‍റെ ഭാഗമായി നടത്തിയ ജില്ലാതല ലോഗോ ഡിസൈനിങ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനം ആരിഫ് എം.പി നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജി.വേണുഗോപാല്‍, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.അനിതകുമാരി. എല്‍, ജില്ല പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍റിങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ.കെ.ടി. മാത്യു, ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. കെ.ആര്‍ രാധാകൃഷ്ണന്‍, ജില്ല മെഡിക്കല്‍ ഓഫീസ് ജീവനക്കാര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ആശാ വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.