ആലപ്പുഴ: പക്ഷിപ്പനി മൂലം ദുരിതം അനുഭവിക്കുന്ന കർഷകർക്ക് പ്രഖ്യാപിച്ചിരിക്കുന്ന നഷ്ടപരിഹാരം നിലവിലുണ്ടായിരുന്ന നഷ്ടത്തിന് ആനുപാതികമായി വർധിപ്പിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) ആലപ്പുഴ ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. പള്ളിപ്പാട്, കരുവാറ്റ, തകഴി, നെടുമുടി പഞ്ചായത്തുകളിലെ താറാവ് കർഷകർക്ക് വൻ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്‍റെ നിർദ്ദേശാനുസരണം പക്ഷികളെ കൊല്ലുന്നതിന്‍റെ ഭാഗമായി ഈ പഞ്ചായത്തുകളിൽ മാത്രം 20000ൽ പരം പക്ഷികളാണ് നശിപ്പിക്കപ്പെട്ടത്.
കർഷകർക്കുള്ള നഷ്ടപരിഹാരത്തുക വർധിപ്പിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) - താറാവ് കര്‍ഷകര്‍
പള്ളിപ്പാട്, കരുവാറ്റ, തകഴി, നെടുമുടി പഞ്ചായത്തുകളിലെ താറാവ് കർഷകർക്ക് വൻ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്‍റെ നിർദ്ദേശാനുസരണം പക്ഷികളെ കൊല്ലുന്നതിന്‍റെ ഭാഗമായി ഈ പഞ്ചായത്തുകളിൽ മാത്രം 20000ൽ പരം പക്ഷികളാണ് നശിപ്പിക്കപ്പെട്ടത്.

കോട്ടയം ജില്ലയിലെ നീണ്ടൂർ പഞ്ചായത്തിൽ 3500 പക്ഷികളെ നശിപ്പിച്ചു. കൊവിഡ് പ്രതിസന്ധി മൂലം സാമ്പത്തിക നഷ്ട്ടം നേരിടുന്ന കർഷക സമൂഹത്തിന് താങ്ങാവുന്നതിനും അപ്പുറമുള്ള സാമ്പത്തിക ബാധ്യതയാണ് ഇപ്പോൾ ഉണ്ടായിരുന്നതെന്നും സംസഥാന സർക്കാർ അടിയന്തര നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും നേതൃയോഗം വിലയിരുത്തി. നിലവിൽ വൻ ബാധ്യത നേരിടുന്ന താറാവ് കർഷകർക്ക് വീണ്ടും വിപണിയിൽ സജീവമാകാനുള്ള ധനസഹായം നൽകാൻ സർക്കാർ ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട് നിവേദനം നൽകാൻ യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്‍റ് വി.സി ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. ഉന്നതാധികാര സമിതി അംഗം വി.ടി ജോസഫ്, ജനറല്‍ സെക്രട്ടറിമാരായ ജേക്കബ് തോമസ് അരികുപുറം, അഡ്വ. പ്രമോദ് നാരായണ്‍, സ്റ്റിയറിംഗ് കമ്മറ്റി അംഗം ജെന്നിംഗ്‌സ് ജേക്കബ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബിനു ഐസക്ക് രാജു എന്നിവര്‍ പ്രസംഗിച്ചു.