ആലപ്പുഴ:ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കുട്ടനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയെ സംബന്ധിച്ച് ഐക്യ ജനാധിപത്യ മുന്നണിയിലെ ചില ഘടകകക്ഷികൾ നടത്തുന്ന പരസ്യ പ്രസ്താവനകൾ ഒഴിവാക്കുന്നതാണ് അഭികാമ്യമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവ മുന്നണി യോഗത്തിൽ ചർച്ച ചെയ്ത് പരിഹരിക്കാനുള്ള പക്വത അത്തരം ആളുകൾ കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുട്ടനാട് സീറ്റ് സംബന്ധിച്ച പരസ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്ന് കെ സി വേണുഗോപാൽ
കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർഥിയെ സംബന്ധിച്ച തീരുമാനം കൈക്കൊള്ളേണ്ടത് ഐക്യ ജനാധിപത്യ മുന്നണിയാണ്. അതല്ലാതെ ഡൽഹിയിൽ തീരുമാനിക്കേണ്ട ഒന്നല്ലെന്നും കെ സി വേണുഗോപാൽ
കുട്ടനാട് സീറ്റ് സംബന്ധിച്ച പരസ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്ന് കെ സി വേണുഗോപാൽ
കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർഥിയെ സംബന്ധിച്ച തീരുമാനം കൈക്കൊള്ളേണ്ടത് ഐക്യ ജനാധിപത്യ മുന്നണിയാണ്. അതല്ലാതെ ഡൽഹിയിൽ തീരുമാനിക്കേണ്ട ഒന്നല്ല. അക്കാര്യങ്ങൾ മുന്നണി യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പുന സംഘടനയും യൂത്ത് കോൺഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പും ഉടൻ തന്നെ ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
Last Updated : Jan 7, 2020, 7:45 PM IST