ആലപ്പുഴ:രാജ്യത്തെ ജനങ്ങളെയാകെ ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമം കോൺഗ്രസ് ഭരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും നടപ്പാക്കാൻ അനുവദിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. ആലപ്പുഴയിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ബിഎസ്എൻഎൽ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പൗരത്വഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് കെ.സി വേണുഗോപാല്‍ - കെ.സി വേണുഗോപാല്‍
ഭരണഘടന തകർക്കാനുള്ള കേന്ദ്ര സർക്കാർ നയങ്ങളെ ബഹുജനങ്ങളെ അണിനിരത്തി കൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രതിരോധിക്കുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളെ അട്ടിമറിച്ചുകൊണ്ട് രാജ്യത്ത് രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ല. എൻഎസ്‌യു, യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ള സംഘടനകൾ സമരരംഗത്ത് സജീവമാണ്. ഭരണഘടന തകർക്കാനുള്ള കേന്ദ്ര സർക്കാർ നയങ്ങളെ ബഹുജനങ്ങളെ അണിനിരത്തി കൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പിന്തുണ നൽകുന്ന മഹാരാഷ്ട്രയിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മംഗളൂരുവില്‍ പൊലീസ് നടത്തിയ നരനായാട്ടിൽ രണ്ട് പേർ കൊല്ലപ്പെട്ടു. റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ പോലും അറസ്റ്റ് ചെയ്യുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇത് അംഗീകരിക്കാൻ കഴിയില്ല. ഇതിനെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.