ആലപ്പുഴ:പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആലപ്പുഴയിൽ പ്രതിഷേധിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തു. ആലപ്പുഴ ബിഎസ്എൻഎൽ ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിനു ശേഷം നഗരത്തിലെ റോഡ് ഉപരോധിച്ചതിനാണ് അറസ്റ്റ്. റോഡ് ഉപരോധിക്കുന്നതില്‍ നിന്ന് പിന്മാറണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടും സമരക്കാര്‍ അനസുരിച്ചില്ല.
ആലപ്പുഴയില്‍ പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കള്‍ അറസ്റ്റില്‍
ആലപ്പുഴ ബിഎസ്എൻഎൽ ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിനു ശേഷം നഗരത്തിലെ റോഡ് ഉപരോധിച്ചതിനാണ് അറസ്റ്റ്
പൗരത്വ ഭേദഗതി നിയമം: കോൺഗ്രസ് നേതാക്കള്‍ അറസ്റ്റില്‍
എംഎൽഎ അഡ്വ. ഷാനിമോൾ ഉസ്മാൻ, ഡി.സി.സി പ്രസിഡന്റ് അഡ്വ എം ലിജു, കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ ജയപ്രകാശ്, കെ.പി.സി.സി - ഡി.സി.സി ഭാരവാഹികൾ തുടങ്ങി നൂറുകണക്കിന് ആളുകളെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. തുടർന്ന് ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ചതിന് ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതറിഞ്ഞു നിരവധി കോൺഗ്രസ് പ്രവർത്തകർ ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു.
Last Updated : Dec 20, 2019, 7:16 PM IST