ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വ്യക്തിപ്രഭാവം ഊതിവീർപ്പിച്ച ബലൂൺ മാത്രമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. താൻ ഒരുപാട് തെരഞ്ഞെടുപ്പുകൾ കണ്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്. ചെറുപ്പം മുതലേ ഒരുപാട് ചരിത്രം പഠിച്ചിട്ടുണ്ട്. ഇഎംഎസ്, എകെജി, ഇകെ നായനാർ എന്നിവർ ഉൾപ്പടെ ഒരുപാട് നേതാക്കൾ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ നയിച്ചിട്ടുണ്ട്. എന്നാൽ മുൻ കാലങ്ങളില്‍ ഒന്നും ഒരു നേതാവിനെയും ക്യാപ്റ്റൻ എന്ന് വിശേഷിപ്പിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടതായി അറിയില്ല.
പിണറായിയുടെ വ്യക്തിപ്രഭാവം ഊതിവീർപ്പിച്ച ബലൂണെന്ന് വേണുഗോപാൽ - പിണറായി
യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്താനുള്ള സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് കെ സി വേണുഗോപാല്‍.
ഇവിടെ പാർട്ടി അപ്രസക്തമാവുകയും പിആർ വർക്കിലൂടെ ഒരു നേതാവിനെ ജനങ്ങളിലേക്ക് അടിച്ചേൽപ്പിക്കുകയുമാണ്. ഹൃദയത്തിൽ കമ്മ്യൂണിസം സൂക്ഷിക്കുന്ന നല്ല കമ്മ്യൂണിസ്റ്റുകളുടെ നാടാണ് ആലപ്പുഴ. അഞ്ചുവർഷത്തെ സർക്കാരിന്‍റെ ഭരണം വിലയിരുത്തുന്ന സാധാരണ കമ്മ്യൂണിസ്റ്റുകാരുടെ ചിന്തയാണ് എകെ ആന്‍റണി പങ്കുവച്ചതെന്നും വേണുഗോപാൽ പറഞ്ഞു.
യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്താനുള്ള സാഹചര്യമാണ് കേരളത്തിലുള്ളത്. തെരഞ്ഞെടുപ്പിനോട് അടുക്കുംതോറും യുഡിഎഫ് അനുകൂല തരംഗമാണ് സംസ്ഥാനത്ത്. ഒത്തുകളിയുള്ളത് ആരൊക്കെ തമ്മിലാണെന്നത് വ്യക്തമാണ്. ബംഗാളിൽ കോൺഗ്രസിനെ തോൽപ്പിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. നരേന്ദ്ര മോദിയേക്കാൾ വലിയ നേതാവ് ബിജെപിയിൽ ഇല്ല. കേരളത്തിലും കോൺഗ്രസിനെ തോൽപ്പിക്കുക എന്നതാണ് ബിജെപി അജണ്ടയെന്നും വേണുഗോപാൽ പറഞ്ഞു.