ആലപ്പുഴ: കേരളത്തിൽ ബിജെപിക്ക് സംസ്ഥാന അധ്യക്ഷൻ ഇല്ലാത്തത്തിന്‍റെ കുറവ് കേരള ഗവർണർ നികത്തുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. ആലപ്പുഴയിൽ ഡിസിസി പ്രസിഡന്‍റ് അഡ്വ. എം. ലിജു നയിച്ച ലോങ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍റെ കുറവ് ഗവർണർ നികത്തുന്നുവെന്ന് കെ.സി.വേണുഗോപാൽ
ഭരണഘടനയെ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഗവര്‍ണറില്‍ നിന്നും ഉണ്ടാകുന്നതെന്നും കെ.സി.വേണുഗോപാല്‍ ആരോപിച്ചു
ബി.ജെ.പിക്ക് സംസ്ഥാന അധ്യക്ഷൻ ഇല്ലാത്തതിന്‍റെ കുറവ് ഗവർണർ നികത്തുന്നു; കെ സി വേണുഗോപാൽ
ഭരണഘടനയെ തകർക്കുന്ന പ്രവർത്തനങ്ങളാണ് ഗവർണറിൽ നിന്നും ഉണ്ടാകുന്നത്. ഗവർണർ പദവിയുടെ അന്തസ് അദ്ദേഹം ഇടിച്ച് താഴ്ത്തുകയാണെന്നും രാജ്യത്ത് ജനാധിപത്യം പുലരാൻ ഭരണഘടന കാത്തുസൂക്ഷിക്കുകയാണ് അദ്ദേഹം ചെയ്യേണ്ടതെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. രാജ്യത്തെ വിദ്യാർഥികളും യുവാക്കളും തെരുവിലിറങ്ങിയ സാഹചര്യത്തിൽ അന്തിമവിജയം ഇന്ത്യൻ ഭരണഘടനക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.