ആലപ്പുഴ: കായംകുളത്ത് നഗരസഭാധ്യക്ഷയായി എൽഡിഎഫിലെ പി ശശികലയെ തെരഞ്ഞെടുത്തു. യുഡിഎഫിലെ ലേഖാ സോമരാജനെ പരാജയപ്പെടുത്തിയാണ് ശശികല ചെയർപേഴ്‌സണായത്. 23 വോട്ടുകളാണ് ശശികലയ്ക്ക് ലഭിച്ചത്. 17 വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത്.
കായംകുളത്ത് പി ശശികല നഗരസഭാധ്യക്ഷ
യുഡിഎഫിലെ ലേഖാ സോമരാജനെ പരാജയപ്പെടുത്തിയാണ് എൽഡിഎഫിലെ പി ശശികല ചെയർപേഴ്‌സണായത്. 23 വോട്ടുകളാണ് ശശികലയ്ക്ക് ലഭിച്ചത്. 17 വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത്
കായംകുളത്ത് പി ശശികല നഗരസഭാധ്യക്ഷ
എൽഡിഎഫിന് 20 അംഗങ്ങളുള്ള പുതിയ നഗരസഭാ കൗൺസിലിൽ സ്വതന്ത്രരായി വിജയിച്ച മൂന്ന് പേർ കൂടി എൽഡിഎഫിന് പിന്തുണ നൽകി. ബിജെപിയ്ക്ക് മൂന്ന് അംഗങ്ങളാണ് കായംകുളം നഗരസഭയിലുള്ളത്. സ്വതന്ത്രനായി വിജയിച്ച ഒരാൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. തുടർച്ചയായി 15 വർഷമായി യുഡിഎഫ് ഭരിച്ച നഗരസഭാ ഭരണം കഴിഞ്ഞ തവണ എൽഡിഎഫ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി പിടിച്ചെടുക്കുകയായിരുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഇത്തവണയും എൽഡിഎഫ് ഭരണം നിലനിർത്തി.