ആലപ്പുഴ: പാലക്കാട് രണ്ട് വർഗീയ സംഘടനകളുടെ ഏറ്റുമുട്ടലാണ് നടന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അതിൽ സർക്കാരിന് എന്താണ് കാര്യം. സർക്കാരിനെയോ പൊലീസിനെയോ അറിയിച്ചല്ല അക്രമം നടത്തുന്നതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
വർഗീയ കക്ഷികൾ ഏറ്റുമുട്ടുന്നിടത്ത് സർക്കാരിനെന്ത് കാര്യം? പാലക്കാട് ഇരട്ടക്കൊലയിൽ കാനം - കാനം രാജേന്ദ്രൻ
ആലപ്പുഴയിൽ നടക്കുന്ന എഐഎസ്എഫ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോടാണ് കാനത്തിന്‍റെ പ്രതികരണം
ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയുമാണ് ഏറ്റുമുട്ടിയത്. സർക്കാരിനെയോ പൊലീസിനെയോ അറിയിച്ചില്ല പോപ്പുലർ ഫ്രണ്ടും ആർഎസ്എസും കൊലപാതകങ്ങളും അക്രമങ്ങളം നടത്തുന്നതെന്നും നേതാക്കളുടെ കൊലപാതകത്തിൽ നല്ല രീതിയിൽ അന്വേഷണം മുന്നോട്ട് പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വർഗീയ സംഘടനകളെ പൊതുസമൂഹത്തിന് മുന്നിൽ തുറന്നു കാട്ടേണ്ട ഉത്തരവാദിത്തം മാധ്യമങ്ങൾക്കാണെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു. ആലപ്പുഴയിൽ നടക്കുന്ന എഐഎസ്എഫ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കാനം.
ALSO READ ന്യൂനപക്ഷ വർഗീയതക്ക് വഴിയൊരുക്കുന്നത് ഭൂരിപക്ഷ വര്‍ഗീയതയെന്ന് എം.വി ഗോവിന്ദന്‍