ആലപ്പുഴ: ധർമടത്ത് കെ.സുധാകരന്‍റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ കൂടിക്കാഴ്ച നടത്തി. രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ എം.എം ഹസൻ, കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് ചർച്ച നടത്തിയത്. ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാൻ കരുത്തനായ സ്ഥാനാർഥിയെ കണ്ടെത്തണമെന്ന യുഡിഎഫ് നേതൃത്വത്തിന്‍റെ തീരുമാനം കെ.സുധാകരൻ എന്ന പേരിൽ എത്തുകയായിരുന്നു.
ധര്‍മടത്തെ സ്ഥാനാര്‍ഥിത്വം; കെ. സുധാകരന്‍റെ സമ്മതത്തിനായി കോണ്‍ഗ്രസ് നേതാക്കള്‍
രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ എം.എം ഹസൻ, കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് ചർച്ച നടത്തിയത്
കെ. സുധാകരന്‍റെ സ്ഥാനാർഥിത്വം ; കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തി
ധർമടത്ത് കെ.സുധാകരനെ തന്നെ മത്സരിപ്പിക്കാനാണ് നേതാക്കൾ തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയായത്. എന്നാൽ കെ. സുധാകരന്‍റെ സമ്മതം കൂടി ലഭിച്ചാൽ മാത്രമേ ഇതുസംബന്ധിച്ച അന്തിമ തീരുമാനം എടുക്കാൻ കഴിയൂ എന്നാണ് നേതാക്കളിൽ നിന്ന് ലഭ്യമായ സൂചന. കെ.സുധാകരൻ നിലവിൽ എംപി ആയത് കൊണ്ട് തന്നെ എഐസിസി നേതൃത്വത്തിന്‍റെ അംഗീകാരം കൂടി ഇക്കാര്യത്തിൽ ലഭിക്കേണ്ടതുണ്ട്.