ആലപ്പുഴ:കുട്ടനാടിന്‍റെ സമഗ്രവികസനവും രണ്ടാം കുട്ടനാട് പാക്കേജ് നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം സത്യാഗ്രഹസമരം സംഘടിപ്പിച്ചു. ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്‍റ് ജേക്കബ് എബ്രഹാമിന്‍റെ നേതൃത്വത്തിൽ നടന്ന സത്യാഗ്രഹസമരം കേരള കോൺഗ്രസ് (എം) വർക്കിങ് ചെയർമാൻ പി.ജെ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് (എം) നേതാവ് സി.എഫ് തോമസ് എംഎൽഎ അധ്യക്ഷത വഹിച്ചു.
കുട്ടനാട് പാക്കേജ്; സത്യാഗ്രഹവുമായി കേരളാ കോൺഗ്രസ് (എം) ജോസഫ് വിഭാഗം - PROTEST
തോട്ടപ്പള്ളി സ്പിൽവേയുടെയും ലീഡിങ് ചാനലിന്‍റെയും വികസനം നടത്തുക, പ്രളയബാധിത പ്രദേശങ്ങളിൽ പ്രത്യേക പാക്കേജ് നടപ്പാക്കുക, അശാസ്ത്രീയമായ വികസന പ്രവർത്തനങ്ങളിൽ നിന്ന് സർക്കാർ പിൻവാങ്ങുക എന്നീ ആവശ്യങ്ങളാണ് കുട്ടനാടിന്‍റെ സമഗ്ര വികസനത്തിന് ആദ്യം ചെയ്യേണ്ടതെന്ന് പി.ജെ ജോസഫ് എംഎൽഎ അഭിപ്രായപ്പെട്ടു
രണ്ടാം കുട്ടനാട് പാക്കേജ് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (എം) ജോസഫ് വിഭാഗത്തന്‍റെ സത്യാഗ്രഹം
തോട്ടപ്പള്ളി സ്പിൽവേയുടെയും ലീഡിങ് ചാനലിന്‍റെയും വികസനം നടത്തുക, പ്രളയബാധിത പ്രദേശങ്ങളിൽ പ്രത്യേക പാക്കേജ് നടപ്പാക്കുക, അശാസ്ത്രീയമായ വികസന പ്രവർത്തനങ്ങളിൽ നിന്ന് സർക്കാർ പിൻവാങ്ങുക എന്നീ ആവശ്യങ്ങളാണ് കുട്ടനാടിന്‍റെ സമഗ്ര വികസനത്തിന് ആദ്യം ചെയ്യേണ്ടതെന്ന് പി.ജെ ജോസഫ് എംഎൽഎ അഭിപ്രായപ്പെട്ടു. കുട്ടനാട് മങ്കൊമ്പിൽ നടന്ന ഏകദിന സത്യാഗ്രഹത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുത്തു.