ആലപ്പുഴ: ജില്ലയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആംബുലൻസിന്‍റെ കുറവ് പരിഹരിക്കുന്നതിന് ജില്ല പഞ്ചായത്ത് ഇടപെടുന്നു. ആംബുലൻസ് സൗകര്യത്തിന്‍റെ കുറവ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തടസമാകുന്നുവെന്ന തദ്ദേശ ഭരണ സ്ഥാപന മേധാവികളുടെ അഭിപ്രായം ഉള്‍ക്കൊണ്ടാണ് ജില്ല പഞ്ചായത്തിന്‍റെ നടപടി.
ആംബുലന്‍സിന്‍റെ കുറവ് പരിഹരിക്കാനും സി.എഫ്.എൽ.ടി.സി കളിലേക്ക് അടക്കം ജില്ലയിൽ ഉപയോഗിക്കുന്നതിനും 17 ആംബുലൻസുകൾ വാടകയ്‌ക്കെടുത്ത് നല്‍കും. ഇതിനായി ജില്ല പഞ്ചായത്തിന്‍റെ തനത് ഫണ്ടിൽ നിന്ന് 10 ലക്ഷം വകയിരുത്തി പുതിയ പദ്ധതി ഏറ്റെടുക്കുമെന്ന് പ്രസിഡന്‍റ് കെ.ജി.രാജേശ്വരി അറിയിച്ചു.