ആലപ്പുഴ: നിർമാണത്തിൽ കൃത്രിമം കാണിക്കാത്ത കരാറുകാരുടെ സേവനം ഉറപ്പു വരുത്താൻ കഴിഞ്ഞെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ നിർമാണം പൂർത്തീകരിച്ച വളഞ്ഞവഴി അഴീക്കോടൻ റോഡിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. അഴിമതിരഹിതവും സുതാര്യവുമായ നിർമാണം നടക്കുന്നതിനാൽ റോഡുകൾ ദീർഘനാൾ തകരാതെ നിലനിൽക്കും. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ റോഡുകൾ ഉന്നത നിലവാരത്തിൽ നിർമിക്കാനും അറ്റകുറ്റപണികൾ നടത്താനും സംസ്ഥാന സർക്കാരിന് കഴിഞ്ഞുവെന്നും മന്ത്രി ജി. സുധാകരൻ പറഞ്ഞു.
നിർമാണത്തിൽ കൃത്രിമം കാണിക്കാത്ത കരാറുകാരുടെ സേവനം ഉറപ്പു വരുത്താൻ കഴിഞ്ഞുവെന്ന് ജി. സുധാകരൻ - alapuzha
ഗ്രാമീണ റോഡുകൾ, തീരദേശ റോഡുകൾ എന്നിവയടക്കം അന്താരാഷ്ട്ര നിലവാരത്തിൽ നിർമിച്ച് സഞ്ചാര യോഗ്യമാക്കുവാൻ ഈ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി ജി. സുധാകരൻ
നിർമാണത്തിൽ കൃത്രിമം കാണിക്കാത്ത കരാറുകാരുടെ സേവനം ഉറപ്പു വരുത്താൻ കഴിഞ്ഞുവെന്ന് മന്ത്രി ജി. സുധാകരൻ
ഗ്രാമീണ റോഡുകൾ, തീരദേശ റോഡുകൾ എന്നിവയടക്കം അന്താരാഷ്ട്ര നിലവാരത്തിൽ നിർമിച്ച് സഞ്ചാര യോഗ്യമാക്കുവാൻ ഈ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. അമ്പലപ്പുഴ കണക്ടിവിറ്റി റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് കോടി രൂപ ചെലവഴിച്ച് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ബിഎം ആന്‍റ് ബിസി നിലവാരത്തിലാണ് റോഡിന്‍റെ നിർമാണം. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. എം ജുനൈദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുഗോപാൽ മുഖ്യാതിഥിയായി.