കേരളം

kerala

ETV Bharat / state

തൊഴിലാളി സംഘടനകളുടെ യോജിച്ച മുന്നേറ്റം ആവശ്യമെന്ന് ആർ ചന്ദ്രശേഖരൻ

ആലപ്പുഴയിൽ നടക്കുന്ന സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

intuc state president  INTUC  CITU  CITU STATE CONDERENCE  സി.ഐ.ടി.യു സംസ്ഥാന സമ്മേളനം  ആലപ്പുഴ
തൊഴിലാളി സംഘടനകളുടെ യോജിച്ച മുന്നേറ്റം ആവശ്യമെന്ന് ആർ ചന്ദ്രശേഖരൻ

By

Published : Dec 17, 2019, 4:00 PM IST

Updated : Dec 17, 2019, 4:32 PM IST

ആലപ്പുഴ: കേന്ദ്ര സർക്കാർ നടപ്പാക്കുന്ന തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയുള്ള പ്രക്ഷോഭങ്ങളിൽ തൊഴിലാളി സംഘടനകളുടെ യോജിച്ച മുന്നേറ്റം ആവശ്യമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആർ ചന്ദ്രശേഖരൻ. ആലപ്പുഴയിൽ നടക്കുന്ന സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാരിനെതിരെ സി.ഐ.ടി.യു രാജ്യവ്യാപകമായി നടത്തുന്ന തൊഴിലാളി പ്രക്ഷോഭങ്ങളിൽ ഐ.എൻ.ടി.യു.സിയുടെ പിന്തുണയും ചന്ദ്രശേഖരൻ വാഗ്‌ദാനം ചെയ്‌തു.

തൊഴിലാളികൾക്ക് ഒരു വിധത്തിലും യോജിച്ചു പോകാൻ കഴിയാത്ത സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളത്. തൊഴിലാളികളെ ജാതീയമായി വേർതിരിക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. തൊഴിലാളി സംഘടനകൾ മാത്രമല്ല എല്ലാവിഭാഗം ജനങ്ങളുടെയും യോജിച്ച പോരാട്ടം അനിവാര്യമായിരിക്കുന്ന കാലഘട്ടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൊഴിലാളി സംഘടനകളുടെ യോജിച്ച മുന്നേറ്റം ആവശ്യമെന്ന് ആർ ചന്ദ്രശേഖരൻ

ഭരണഘടനയെ പോലും വെല്ലുവിളിക്കുന്ന സംഘപരിവാർ അജണ്ടകൾക്കെതിരായ എല്ലാ പ്രക്ഷോഭങ്ങൾക്കും ഐ.എൻ.ടി.യു.സിയും ഇന്ത്യൻ നാഷണൽ കോൺഗ്രസും യോജിച്ചു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Last Updated : Dec 17, 2019, 4:32 PM IST

ABOUT THE AUTHOR

...view details