ആലപ്പുഴ: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ കർഷകർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐ.എൻ.ടി.യു.സി. ആലപ്പുഴ ജില്ലാ കമ്മിറ്റി ധർണ നടത്തി.
കർഷക സമരത്തിന് ഐക്യദാർഢ്യം; ആലപ്പുഴയിൽ ഐ.എൻ.ടി.യു.സി. ധർണ - i.n.t.u.c. dharna
ഐ.എൻ.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്‍റ് ബാബു ജോർജ്ജാണ് ധർണ ഉദ്ഘാടനം ചെയ്‌തത്.
കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആലപ്പുഴയിൽ ഐ.എൻ.ടി.യു.സി. ധർണ
ബി.എസ്.എൻ.എൽ. ഓഫീസിലേക്കാണ് മാർച്ചും ധർണയും നടത്തിയത്. ആലപ്പുഴ ഡിസിസി ഓഫീസിന് സമീപത്ത് നിന്നാണ് മാർച്ച് ആരംഭിച്ചത്. തുടർന്ന് നടന്ന ധർണ ഐ.എൻ.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്‍റ് ബാബു ജോർജ്ജ് ഉദ്ഘാടനം ചെയ്‌തു. കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് ബാബു ജോർജ്ജ് പറഞ്ഞു. നിരവധി പേർ ധർണയിൽ പങ്കെടുത്തു.
Last Updated : Jan 7, 2021, 5:42 PM IST