ആലപ്പുഴ:സമ്പർക്കം മൂലമുള്ള രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ ജാഗ്രത കുറഞ്ഞാൽ പുതിയ സ്ഥലങ്ങളിലേക്കും ക്ലസ്റ്ററുകൾ രൂപപ്പെടാൻ ഇടയുണ്ടെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ‘ബ്രേക്ക് ദ ചെയിൻ’ ഉറപ്പാക്കുകയാണ് ഇത് തടയുന്നതിനുള്ള പ്രധാന മാര്‍ഗം. മാസ്ക് ശരിയായ വിധത്തിൽ ധരിക്കുക. കൈകൾ കഴുകുന്നതും സാനിറ്റൈസർ ഉപയോഗിക്കുന്നതും മറക്കാതിരിക്കുക. സാമൂഹിക അകലം ഉറപ്പാക്കി മറ്റുള്ളവരോട് ഇടപെടുക.
സ്രവ പരിശോധന നടത്തിയവര്‍ മുറിക്കുള്ളില്‍ ക്വാറന്‍റൈനില്‍ ഇരിക്കാന്‍ നിര്‍ദ്ദേശം
സ്രവ പരിശോധന നടത്തിയവര്‍ നിര്‍ബന്ധമായും മുറിക്കുള്ളില്‍ ക്വാറന്‍റൈനില്‍ ഇരിക്കാന്‍ നിര്‍ദ്ദേശം. കൊവിഡ് റിസള്‍ട്ട് ലഭിക്കാന്‍ പ്രയാസം നേരിട്ടാല്‍ 04772961652 എന്ന നമ്പറില്‍ ബന്ധപ്പെടുക (രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ)
കഴിയുന്നതും കുറച്ച് ആളുകളുമായി സഹകരിക്കുക അത്യാവശ്യമില്ലാത്ത യാത്രകൾ ,ചടങ്ങുകൾ വേണ്ടെന്നു വയ്ക്കുക . സ്രവ പരിശോധനയ്ക്ക് വിധേയരായവർ നിർബന്ധമായും മുറിക്കുള്ളിൽ ക്വാറന്‍റൈനില്‍ കഴിയുക. വീട്ടുകാരോട് അകലം പാലിച്ചു അവർക്ക് രോഗം വരാൻ ഇടയാക്കക്കകില്ല എന്ന് ഉറപ്പിക്കുക . റിസൾട്ട് നെഗറ്റീവ് ആണെന്ന് ഉറപ്പാക്കിയിട്ടുണ്ട് മറ്റുള്ളവരോട് സഹകരിക്കാവു. പരിശോധനാഫലം അറിയുന്നതിനായി അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലോ ആരോഗ്യപ്രവർത്തകരോടോ ഫോണിൽ ബന്ധപ്പെടുക. റിസൾട്ട് ലഭിക്കുന്നതിന് എന്തെങ്കിലും പ്രയാസം ഉണ്ടായാൽ താഴെപ്പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക 04772961652.