കേരളം

kerala

ETV Bharat / state

പൊതുജലാശയങ്ങളില്‍ മത്സ്യവിത്തുകള്‍ നിക്ഷേപിക്കുന്ന പദ്ധതിക്ക് തുടക്കമായി - ആലപ്പുഴ

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

-fish-seeds  ആലപ്പുഴ  നെടുമുടി
പൊതുജലാശയങ്ങളില്‍ മത്സ്യവിത്തുകള്‍ നിക്ഷേപിക്കുന്ന പദ്ധതിക്ക് തുടക്കമായി

By

Published : Jul 30, 2020, 7:30 PM IST

ആലപ്പുഴ: സര്‍ക്കാരിന്‍റെ സുഭിക്ഷ കേരളത്തിന്‍റെ ഭാഗമായി ഫിഷറീസ് വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ പൊതുജലാശയങ്ങളില്‍ മത്സ്യവിത്തുകള്‍ നിക്ഷേപിക്കുന്ന പദ്ധതിയുടെ ഭാഗമായി നെടുമുടി, ചമ്പക്കുളം, കാവാലം പഞ്ചായത്തുകളുടെ നേതൃത്വത്തിൽ അഞ്ച് ലക്ഷം മത്സ്യകുഞ്ഞുങ്ങളെ വീതം നിക്ഷേപിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഫിഷറിസ് തുറമുഖ വകുപ്പ് മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മ അധ്യക്ഷത വഹിച്ചു.

നെടുമുടിയിലെ മത്സ്യവിത്ത് നിക്ഷേപത്തിന്‍റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത്‌ പ്രസിഡന്‍റ് ജി വേണുഗോപാൽ നിർവ്വഹിച്ചു. നെടുമുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.കെ ചാക്കോ അധ്യക്ഷത വഹിച്ചു. നെടുമുടി പതിനഞ്ചാം വാർഡിലെ ഭൂതപണ്ടം കായലിലാണ് മൽസ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. ഗ്രാസ് കാർപ് ഇനത്തിൽ പെട്ട മത്സ്യകുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ജില്ല ഫിഷറീസ് അസിസ്‌റ്റന്‍റ് ഡയറക്‌ടർ ശശിധരൻ എസ്.ആർ, ബ്ലോക്ക്‌ അംഗം ഉല്ലാസ് കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി ശശി, റൂബി ആന്‍റണി എന്നിവർ സംബന്ധിച്ചു.

ABOUT THE AUTHOR

...view details