കനത്ത മഴ: കുട്ടനാട്ടിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു
കാവാലം പഞ്ചായത്തിലെ ഏഴാം വാർഡില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പില്‍ മൂന്ന് കുട്ടികളും ഒരു ഗർഭിണിയും അടക്കം ഒരു കുടുബത്തിലെ അഞ്ച് അംഗങ്ങളാണ് കഴിയുന്നത്.
ആലപ്പുഴ: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ കുട്ടനാട്ടിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കുട്ടനാട് താലൂക്കിലെ കാവാലം പഞ്ചായത്തിലെ ഏഴാം വാർഡിലാണ് ക്യാമ്പ് പ്രവർത്തനമാരംഭിച്ചത്. മൂന്ന് കുട്ടികളും ഒരു ഗർഭിണിയുമടക്കം ഒരു കുടുബത്തിലെ അഞ്ച് അംഗങ്ങളാണ് ക്യാമ്പിലുള്ളത്. കലക്ടറേറ്റ് കൺട്രോൾ റൂം നമ്പർ-0477 2236831.
ജില്ലയിലെ വിവിധ താലൂക്കുകളിൽ കൺട്രോൾ റൂമുകളും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. കുട്ടനാട് -0477-2702221, കാർത്തികപ്പള്ളി- 0479-2412797, അമ്പലപ്പുഴ- 04772253771, ചെങ്ങന്നൂർ- 04792452334, ചേർത്തല- 0478- 2813103, മാവേലിക്കര- 0479 2302216.