കേരളം

kerala

ETV Bharat / state

പക്ഷിപ്പനി; സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര സംഘം ആലപ്പുഴയിൽ - HEALTH

ആലപ്പുഴയിലെത്തിയ കേന്ദ്ര സംഘം ആരോഗ്യ വകുപ്പിൻ്റെ കൊവിഡ് പ്രതിരോധ നടപടികളും വിലയിരുത്തും.

കേന്ദ്ര സംഘം  പക്ഷിപ്പനി  സ്ഥിഗതികൾ  ആലപ്പുഴ  BIRD FLU  HEALTH  ALAPPUZHA
പക്ഷിപ്പനി; സ്ഥിഗതികൾ വിലയിരുത്താൻ കേന്ദ്ര സംഘം ആലപ്പുഴയിൽ

By

Published : Jan 7, 2021, 12:33 PM IST

Updated : Jan 7, 2021, 12:58 PM IST

ആലപ്പുഴ:സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് കേന്ദ്ര സംഘം ആലപ്പുഴയിലെത്തി. ആലപ്പുഴയിലെത്തിയ കേന്ദ്ര സംഘം ആരോഗ്യ വകുപ്പിൻ്റെ കൊവിഡ് പ്രതിരോധ നടപടികളും വിലയിരുത്തും. കേന്ദ്ര ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രാലയം നിയോഗിച്ച ഉന്നത ഉദ്യോഗസ്ഥരാണ് ജില്ലയില്‍ സന്ദര്‍ശനം നടത്തുന്നത്.

കേന്ദ്ര സംഘം ജില്ലാ കലക്‌ടർ എ. അലക്‌സാണ്ടറുമായി കൂടിക്കാഴ്ച്ച നടത്തി.ആലപ്പുഴയിലെ പള്ളിപ്പാട്, കരുവാറ്റ, തകഴി, നെടുമുടി പഞ്ചായത്തുകളിലാണ് കേന്ദ്ര സംഘം സന്ദർശനം നടത്തുക. സന്ദർശനത്തിനിടെ പ്രദേശത്തെ കർഷകരുമായും കൂടിക്കാഴ്‌ച നടത്തും. കർഷകർക്കുള്ള സാമ്പത്തിക പാക്കേജ് അടക്കം സന്ദർശനവേളയിൽ ചർച്ചയാകും.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ പബ്ലിക് ഹെൽത്ത് സ്പെഷലിസ്റ്റ് ഡോക്‌ടർ രുചി ജയ്ൻ, പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സയൻറിസ്റ്റ് ഡോക്‌ടർ ശൈലേഷ് പവാർ, ഡൽഹി ആർ.എം.എൽ ആശുപത്രി ഫിസിഷ്യൻ അനിത് ജിൻഡാൽ എന്നിവരാണ് സംഘത്തിലുള്ളത്.

പക്ഷിപ്പനി; സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര സംഘം ആലപ്പുഴയിൽ
Last Updated : Jan 7, 2021, 12:58 PM IST

ABOUT THE AUTHOR

...view details