കേരളം

kerala

ETV Bharat / state

ആരോഗ്യ മന്ത്രി ആലപ്പുഴ മെഡിക്കൽ കോളജ് സന്ദർശിച്ചു - ആലപ്പുഴ മെഡിക്കൽ കോളജ് വാര്‍ത്ത

തെരഞ്ഞെടുപ്പു മുന്നിൽ കണ്ട് ആളുകൾ കൂട്ടം കുടുന്നത് തടയുവാൻ എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ചും മന്ത്രി ചർച്ച ചെയ്തു. രോഗികൾക്ക് നല്ല പരിചരണം നൽകണമെന്നും ബോധവത്ക്കരണം നടത്തണമെന്നും മന്ത്രി അവലോകന യോഗത്തിൽ പറഞ്ഞു.

ആരോഗ്യ മന്ത്രി  Alappuzha Medical College  ആലപ്പുഴ മെഡിക്കൽ കോളജ്  ആലപ്പുഴ മെഡിക്കൽ കോളജ് വാര്‍ത്ത  കൊവിഡ് അവലോകന യോഗം
ആരോഗ്യ മന്ത്രി ആലപ്പുഴ മെഡിക്കൽ കോളേജ് സന്ദർശിച്ചു

By

Published : Nov 17, 2020, 9:19 PM IST

ആലപ്പുഴ: ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ കൊവിഡ് അവലോകന യോഗം നടത്തി. കൊവിഡ് പ്രതിരോധം, വ്യാപനം തടയൽ, ജനങ്ങളുടെ സുരക്ഷ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും ചർച്ച നടത്തി. തെരഞ്ഞെടുപ്പു മുന്നിൽ കണ്ട് ആളുകൾ കൂട്ടം കുടുന്നത് തടയുവാൻ എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ചും മന്ത്രി ചർച്ച ചെയ്തു. രോഗികൾക്ക് നല്ല പരിചരണം നൽകണമെന്നും ബോധവത്ക്കരണം നടത്തണമെന്നും മന്ത്രി അവലോകന യോഗത്തിൽ പറഞ്ഞു.

മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.വിജയലക്ഷ്മി, കമ്യൂണിറ്റി മെഡിസിൻ മേധാവിയും വൈസ്.പ്രിൻസിപ്പളുമായ ഡോ. സൈറു ഫിലിപ്പ്, സുപ്രണ്ട് ഡോ. ആർ.വി.രാംലാൽ, നോഡൽ ഓഫീസർ ജൂബിജോൺ, ആർ.എം.ഒ നോനാൻ ചെല്ലപ്പൻ, മെഡിസിൻ വിഭാഗം മേധാവികൾ, എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മറ്റി അംഗവും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥയുമായ മായാദേവി തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു.

ABOUT THE AUTHOR

...view details