ആലപ്പുഴ: ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള അങ്കണവാടികളെ സ്മാർട്ട് ആക്കുന്ന പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള പഞ്ചായത്തുകളിൽ നിന്നും തെരഞ്ഞെടുത്ത 10 അങ്കണവാടികളെയാണ് സ്മാർട്ട് ആക്കുന്നത്.
ഹരിപ്പാട് ബ്ലോക്കിലെ അങ്കണവാടികൾ സ്മാർട്ടാകുന്നു - അങ്കണവാടികളെ സ്മാർട്ട് ആകുന്നു
ആവശ്യമായ സൗകര്യങ്ങളില്ലാത്ത അങ്കണവാടികൾക്ക് പുതിയ കെട്ടിടം നിർമിച്ച് അവയെ സ്മാർട്ടാക്കി ഉയർത്തുന്ന പ്രവർത്തനങ്ങളും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും
സ്മാർട്ട് ആക്കാനായി തെരഞ്ഞെടുത്തിട്ടുള്ള അങ്കണവാടികളുടെ അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് പുറമെ ടൈലിംഗ്, മറ്റ് അറ്റകുറ്റപ്പണികൾ, അങ്കണവാടിയുടെ ചുവരുകളിൽ ചിത്ര രചനകൾ, പ്രൊജക്ടർ, കെഎസ്എഫ്ഇയുമായി സഹകരിച്ചു എൽഇഡി ടിവികൾ, ലാപ്ടോപ്പ് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും.
തൃക്കുന്നപ്പുഴ, കരുവാറ്റ എന്നീ പഞ്ചായത്തുകളിൽ നിന്നും ഇത്തരത്തിൽ തെരഞ്ഞെടുത്ത അങ്കണവാടികൾ ഹൈ - ടെക് പൂർണതയിലേക്ക് എത്തി കഴിഞ്ഞു. ആവശ്യമായ സൗകര്യങ്ങളില്ലാത്ത അങ്കണവാടികൾക്ക് പുതിയ കെട്ടിടം നിർമിച്ച് അവയെ സ്മാർട്ടാക്കി ഉയർത്തുന്ന പ്രവർത്തനങ്ങളും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. ഇത്തരത്തിൽ കരുവാറ്റ പഞ്ചായത്ത് 11ആം വാർഡിലെ 65ആം നമ്പർ അങ്കണവാടിക്കായുള്ള പുതിയ കെട്ടിടത്തിന്‍റെ ശിലാസ്ഥാപന കർമ്മം തൊട്ടടുത്ത ദിവസം തന്നെ നടക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബിജു കൊല്ലശ്ശേരിൽ പറഞ്ഞു.