ആലപ്പുഴ: ഹരിത ഓഡിറ്റിംഗിൽ എ ഗ്രേഡോടെ ഹരിത ഓഫീസ് പദവി നേടിയ ജില്ലാ ഓഫീസുകൾക്കുള്ള പുരസ്‌കാര വിതരണവും ഹരിത ഓഫീസ് പ്രഖ്യാപനവും നടന്നു. ജില്ലാ കളക്‌ടർ എ.അലക്‌സാണ്ടർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ദലീമാ ജോജോ എന്നിവർ ചേർന്ന് പുരസ്‌കാരങ്ങൾ വിതരണം ചെയ്‌തു. എ,ബി,സി എന്നിങ്ങനെ തരംതിരിച്ചാണ് ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപനം നടത്തിയത്. ജില്ലയിൽ ആകെ 1200 ഓളം ഓഫീസുകൾ പരിശോധിച്ചതിൽ 929 ഓഫീസുകൾക്കാണ് ഗ്രേഡ് ലഭിച്ചത്. 251 ഓഫീസുകൾ എ ഗ്രേഡും 302 ഓഫീസുകൾ ബി ഗ്രേഡും 376 ഓഫീസുകൾ സി ഗ്രേഡും ലഭിച്ചു.
ഹരിത ഓഫീസുകളുടെ പ്രഖ്യാപനവും പുരസ്‌കാര വിതരണവും കളക്‌ടർ നിർവ്വഹിച്ചു
മാലിന്യം രൂപപെടുന്നതിന്‍റെ അളവ് പരമാവധി കുറച്ചും ജൈവമാലിന്യവും അജൈവമാലിന്യവും വേർതിരിച്ച് ശാസ്ത്രീയമായി സംസ്‌കരിച്ചുമാണ് ഓഫീസുകള്‍ ഹരിതചട്ടത്തിലേക്ക് മാറുന്നത്.
മാലിന്യം രൂപപെടുന്നതിന്‍റെ അളവ് പരമാവധി കുറച്ചും ജൈവമാലിന്യവും അജൈവമാലിന്യവും വേർതിരിച്ച് ശാസ്ത്രീയമായി സംസ്‌കരിച്ചുമാണ് ഓഫീസുകള്‍ ഹരിതചട്ടത്തിലേക്ക് മാറുന്നത്. പതിനായിരം സർക്കാർ ഓഫീസുകൾ ഹരിത ഓഫീസുകളാകുന്നതിന്‍റെ സംസ്ഥാന തലപ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചതിന് ശേഷമാണ് ജില്ലാതല പരിപാടി നടന്നത്. ഗ്രീന്‍ പ്രോട്ടോക്കോള്‍ പരിശോധന സൂചികയിലെ ഘടകങ്ങള്‍ ഉറപ്പുവരുത്തിയാണ് പതിനായിരം ഓഫീസുകളും ഹരിതചട്ടത്തിലേക്ക് മാറിയത്. ഹരിതചട്ടം പാലിക്കുന്ന ഓഫീസുകളില്‍ ജീവനക്കാരും സന്ദര്‍ശകരും പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ എഴുതി പ്രദർശിപ്പിക്കാനുള്ള ബോർഡുകളും ചടങ്ങിൽ വിതരണം ചെയ്‌തു. ഹരിത കേരളം മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ കെ.എസ് രാജേഷ് ഹരിത ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി. വി ജയകുമാരി, എ ഗ്രേഡ് നേടിയ ജില്ലാ ഓഫീസുകളുടെ മേധാവികൾ, പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു