കേരളം

kerala

ETV Bharat / state

കൊവിഡ് പ്രതിരോധം; ചുമതല ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്കും - ആലപ്പുഴ കലക്‌ടർ എ അലക്‌സാണ്ടർ

പ്രതിരോധ ക്രമീകരണങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള ചുമതലയാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്നത്.

covid defence  gazette officers for covid defence  kerala against covid  കൊവിഡിനെതിരെ കേരളം  കൊവിഡ് പ്രതിരോധം  ആലപ്പുഴ കലക്‌ടർ എ അലക്‌സാണ്ടർ  Alappuzha collector a alexander
കൊവിഡ് പ്രതിരോധം; ചുമതല ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്കും

By

Published : Oct 6, 2020, 12:55 PM IST

ആലപ്പുഴ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിവിധ വകുപ്പുകളിലെ ഗസറ്റഡ് ഓഫീസര്‍മാരെ തദ്ദേശഭരണ സ്ഥാപനതലത്തിലെ രോഗനിയന്ത്രണ നടപടികളുടെ സെക്‌ടറൽ മജിസ്‌ട്രേറ്റുമാരായും കൊവിഡ് സെന്‍റിനൽമാരായും നിയോഗിച്ച് ആലപ്പുഴ ജില്ലാ കലക്‌ടര്‍ എ അലക്‌സാണ്ടർ ഉത്തരവിറക്കി. ഒക്ടോബർ 3 മുതൽ 31 വരെയാണ് നിയമനം. 79 ഉദ്യോഗസ്ഥരെയാണ് ജില്ലയിൽ നിയോഗിച്ചിട്ടുള്ളത്. പ്രതിരോധ ക്രമീകരണങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള ചുമതലയാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്നത്. ആരോഗ്യം, റവന്യു, പൊലീസ്, തദ്ദേശസ്വയംഭരണം എന്നിവയ്ക്കു പുറമെയുള്ള വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സേവനം കൊവിഡ് പ്രതിരോധത്തിനായി പ്രയോജനപ്പെടുത്തണമെന്ന സര്‍ക്കാര്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ദുരന്തനിവാരണ നിയമപ്രകാരമാണ് നടപടി.

സെക്‌ടറൽ മജിസ്‌ട്രേറ്റുമാരുടെയും കൊവിഡ് സെന്‍റിനലുകളുടെയും ഉത്തരവാദിത്വങ്ങൾ:

  • ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉദ്യോഗസ്ഥരായി പ്രവര്‍ത്തിക്കുന്ന ഇവര്‍ ജില്ലാ ദുരന്ത നിവാരണ സമിതി ചെയർമാനായ കലക്‌ടര്‍ക്ക് ദിവസവും നേരിട്ട് റിപ്പോര്‍ട്ട് ചെയണം.
  • സര്‍ക്കാരിന്‍റെയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും നിര്‍ദേശങ്ങൾ നടപ്പാക്കുന്നതിന് സെക്‌ടര്‍ ഓഫീസര്‍മാര്‍ മറ്റു വകുപ്പുകളില്‍ നിന്ന് നിലവില്‍ നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതാണ്.
  • ബ്രേക്ക് ദി ചെയിന്‍ കാമ്പയിന്‍, ക്വാറന്‍റൈന്‍, ഐസൊലേഷന്‍, ചടങ്ങുകളിലെയും മാര്‍ക്കറ്റുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും കൊവിഡ് പ്രോട്ടോക്കോള്‍ പാലനം, മൈക്രോ കണ്ടെയ്ൻ‌മെന്‍റ്, റിവേഴ്‌സ് ക്വാറന്‍റൈന്‍, പ്രചാരണ നടപടികള്‍ തുടങ്ങിയവയുടെ കാര്യക്ഷമമായ നിര്‍വഹണത്തില്‍ ഈ ഉദ്യോഗസ്ഥര്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

ABOUT THE AUTHOR

...view details