ആലപ്പുഴ: ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്‍റെ ഭാഗമായി ജില്ല കലക്ടര്‍ എ.അലക്സാണ്ടര്‍ സിവില്‍ സ്റ്റേഷനിലെ ഗാന്ധി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും ഹാരാര്‍പ്പണവും നടത്തി. രാഷ്ട്രപിതാവ് ശുചിത്വ ആശയത്തിന്‍റെ വക്താവായിരുന്നു. കൊവിഡിന്‍റെ സാഹചര്യത്തില്‍ ഗാന്ധിജിയുടെ ആശയങ്ങള്‍ ഏറെ ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഗാന്ധിജിയുടെ രക്തസാക്ഷിത്വം; കലക്ട്രേറ്റിലെ ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി
രാഷ്ട്രപിതാവ് ശുചിത്വ ആശയത്തിന്‍റെ വക്താവായിരുന്നു. കൊവിഡിന്‍റെ സാഹചര്യത്തില്‍ ഗാന്ധിജിയുടെ ആശയങ്ങള്‍ ഏറെ ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ടെന്ന് ജില്ല കലക്ടര്‍ എ.അലക്സാണ്ടര്‍
ഗാന്ധിജിയുടെ രക്തസാക്ഷിത്വം; കലക്ട്രേറ്റിലെ ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി
രാവിലെ നടന്ന പുഷ്പാര്‍ച്ചനയിലും പരിപാടികളിലും അഡീഷണല്‍ ജില്ല മജിസ്ട്രേറ്റ് ജെ. മോബി, ഗാന്ധി സ്മൃതി മണ്ഡപ സമിതിയംഗം രാജു പള്ളിപ്പറമ്പില്, ഗാന്ധിയന്‍ ദര്‍ശന വേദിയുടെ പ്രതിനിധി സന്ധ്യ ആര്‍.നായര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ഗാന്ധിജി അനുസ്മരണവും നടന്നു.