കേരളം

kerala

ETV Bharat / state

'ഒരു തരത്തിലും നന്ദി കിട്ടിയില്ല'; കവിതയിലൂടെ അമര്‍ഷം പറഞ്ഞ് ജി സുധാകരന്‍

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തിലും അന്വേഷണത്തിലും അമര്‍ഷം പ്രകടിപ്പിച്ച് മുൻ മന്ത്രി ജി.സുധാകരന്‍റെ കവിത.

By

Published : Aug 8, 2021, 7:47 PM IST

COVID  Social media  G Sudhakaran  G Sudhakaran's poem  ജി സുധാകരന്‍  അമ്പലപ്പുഴ തെരഞ്ഞെടുപ്പ്  അമര്‍ഷം പറഞ്ഞ് ജി സുധാകരന്‍  നേട്ടവും കോട്ടവും
'ഒരു തരത്തിലും നന്ദി കിട്ടിയില്ല'; കവിതയിലൂടെ അമര്‍ഷം പറഞ്ഞ് ജി സുധാകരന്‍

ആലപ്പുഴ : കലാകൗമുദി വാരികയില്‍ ജി സുധാകരന്‍ എഴുതിയ കവിത പാര്‍ട്ടി നിലപാടുകളോടുള്ള അമര്‍ഷമെന്ന തരത്തില്‍ ചര്‍ച്ചകള്‍ സജീവം. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്‌ച സംഭവിച്ചെന്ന ആരോപണത്തെ തുടർന്ന് സിപിഎം നടത്തുന്ന അന്വേഷണത്തില്‍ അമര്‍ഷം പ്രകടിപ്പിച്ചാണ് കവിതയെന്നാണ് വിലയിരുത്തല്‍.

‘നേട്ടവും കോട്ടവും’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച കവിതയിലാണ് സുധാകരന്‍റെ പ്രതിഷേധം പ്രതിഫലിക്കുന്നത്. തന്നോട് പാർട്ടി ചെയ്തത് ഒരുതരത്തിലും നന്ദി കിട്ടാത്ത പണിയെന്ന ഒളിയമ്പുണ്ട് കവിതയില്‍.

കൂടുതല്‍ വായനക്ക്:- ജി.സുധാകരന്‍റെ ആരോപണങ്ങൾക്ക് മറുപടിയുമായി കെ.സി വേണുഗോപാൽ

തന്‍റെ സാമൂഹിക ജീവിതത്തിന് ഒരു തരത്തിലും നന്ദി കിട്ടിയില്ലെന്ന വിലയിരുത്തല്‍ സത്യമാണ്, തിരിച്ചുവരവിനെക്കുറിച്ച് ചിന്തിക്കുന്നില്ല, ഇതുവരെ ചെയ്തത് വിലയിരുത്തപ്പെടട്ടെയെന്നും കവിതയിലൂടെ പറയുന്നു. കലാകൗമുദി വാരികയില്‍ പ്രസിദ്ധീകരിച്ച കവിതയുടെ ചിത്രം അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലും പങ്കുവച്ചിട്ടുണ്ട്.

'ഒരു തരത്തിലും നന്ദി കിട്ടിയില്ല'; കവിതയിലൂടെ അമര്‍ഷം പറഞ്ഞ് ജി സുധാകരന്‍

സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ സുധാകരനെതിരെ ജില്ലയിലെ പാർട്ടിക്കുള്ളിൽ നീക്കം നടക്കുന്നുണ്ട്. "ആകാംക്ഷാഭരിതരായ നവാഗതര്‍ ഇനി ഈവഴി നടക്കട്ടെ" എന്നത് ഇവരെക്കുറിച്ചാണെന്നും വിലയിരുത്തപ്പെടുന്നു.

സുധാകരനെതിരെ അന്വേഷണ കമ്മീഷന്‍

നിയമസഭ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ അമ്പലപ്പുഴയിലെ എൽ.ഡി.എഫ് സ്ഥാനാർഥി എച്ച് സലാമിന്‍റെ വിജയത്തിന് ജി സുധാകരന്‍ തുരങ്കം വച്ചെന്ന ആരോപണം പാര്‍ട്ടിയില്‍ ശക്തമാണ്.

ഇതോടെ അദ്ദേഹത്തിനെതിരെ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അന്വേഷണ കമ്മിഷനെ നിയോഗിച്ചു. കമ്മിഷന്‍റെ തെളിവെടുപ്പ് അവസാനഘട്ടത്തിൽ എത്തിനിൽക്കേയാണ് കവിതയെന്നതും ശ്രദ്ധേയമാണ്.

ABOUT THE AUTHOR

...view details