നഗരപാത വികസനം നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് : മന്ത്രി ജി. സുധാകരൻ - ജി. സുധാകരൻ
കൈതവന - കളർകോട് ജങ്ക്ഷൻ റോഡ്, പിച്ചു അയ്യർ ജങ്ക്ഷൻ - വൈ. എം. സി. എ റോഡ് എന്നീ റോഡുകളുടെ നിർമ്മാണ ഉദ്ഘാടനമാണ് മന്ത്രി നിർവ്വഹിച്ചത്.
നഗരപാത വികസനം നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് : മന്ത്രി ജി. സുധാകരൻ
ആലപ്പുഴ : നഗരപാത വികസന പദ്ധതി (സിറ്റി റോഡ് ഇപ്രൂവ്മെന്‍റ് പ്രൊജകട് ) പ്രകാരം നിർമ്മിക്കുന്ന റോഡുകൾ ഉന്നത നിലവാരത്തിലുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ചാവും പൂർത്തിയാക്കുകയെന്നു പൊതുമരാമത്തു -രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ. വൈറ്റ് ടോപ്പിംഗ് എന്ന നൂതന സാങ്കേതിക വിദ്യ ഇതിനായി ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ നഗരപാത വികസന പദ്ധതിയിൽ ഉൾപ്പെടുന്ന നഗരത്തിലെ രണ്ട് പ്രധാന റോഡുകളുടെ നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.