കേരളം

kerala

ETV Bharat / state

പൊതുവിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെട്ടു: ജി.സുധാകരന്‍

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സമാനതകളില്ലാത്ത വികസനമാണ് പൊതുവിദ്യാഭ്യാസ രംഗത്ത് നടന്നുകൊണ്ടിരിക്കുന്നതെന്ന് മന്ത്രി ജി.സുധാകരന്‍

പൊതുവിദ്യാഭ്യാസ മേഖല  അടിസ്ഥാന സൗകര്യങ്ങള്‍  മന്ത്രി ജി.സുധാകരന്‍  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം  G SUDHAKARAN  INFRASTRUCTURE DEVELOPMENT  SCHOOLS
പൊതുവിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെട്ടു; മന്ത്രി ജി.സുധാകരന്‍

By

Published : Jan 20, 2020, 11:11 PM IST

ആലപ്പുഴ: അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെട്ടതിലൂടെ പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് സമൂഹത്തെ കൂടുതല്‍ ആകര്‍ഷിപ്പിക്കാന്‍ സാധിച്ചുവെന്ന് മന്ത്രി ജി.സുധാകരന്‍. മുന്‍ കാലങ്ങളില്‍ പൊതുവിദ്യാലയങ്ങളില്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭ്യമാവാത്തതിനാലാണ് വിദ്യാര്‍ഥികളെ സ്വകാര്യ മേഖലയിലേക്കടക്കം മാറ്റുവാന്‍ രക്ഷിതാക്കള്‍ തയ്യാറായത്. ഇന്ന് സ്ഥിതി മാറി. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സമാനതകളില്ലാത്ത വികസനമാണ് പൊതുവിദ്യാഭ്യാസ രംഗത്ത് നടന്നുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ പി.ടി.എകളുടേയും നാട്ടുകാരുടേയും പിന്തുണയുണ്ടെങ്കില്‍ പൊതുവിദ്യാലയങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ മികവുറ്റതാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പുറക്കാട് പഞ്ചായത്തിലെ നാലുചിറ ഗവണ്‍മെന്‍റ് ഹൈസ്‌കൂളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിടത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ABOUT THE AUTHOR

...view details