ആലപ്പുഴ: കൊവിഡ് പരിശോധനക്കായി വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സൂക്ഷിച്ചിരുന്ന സ്രവങ്ങളില്‍ ഫംഗസ് ബാധ കണ്ടെത്തി. വിവിധ ജില്ലകളില്‍ നിന്നായി എത്തിച്ച നൂറിലധികം സ്രവ സാമ്പിളുകളിലാണ് ഫംഗസ് ബാധിച്ചത്. ജൂലൈ ആദ്യവാരം ശേഖരിച്ച സ്രവ സാമ്പിളുകളിലാണ് ഫംഗസ് ബാധയുണ്ടായത്. വിവിധയിടങ്ങളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ ആരോഗ്യ പ്രവര്‍ത്തകര്‍ ഫോണില്‍ വിളിച്ച് വീണ്ടും സ്രവ സാമ്പിളുകൾ ശേഖരിക്കാന്‍ എത്തണമെന്നാവശ്യപ്പെട്ടതോടെയാണ് ഫംഗസ് ബാധയുടെ വിവരങ്ങള്‍ പുറത്താകുന്നത്. ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രി അധികൃതര്‍ ഇത് സ്ഥിരീകരിച്ചിട്ടുമുണ്ട്.
വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സൂക്ഷിച്ച സ്രവങ്ങളില്‍ ഫംഗസ് ബാധ
വിവിധ ജില്ലകളില്‍ നിന്നായി എത്തിച്ച നൂറിലധികം സ്രവ സാമ്പിളുകളിലാണ് ഫംഗസ് ബാധിച്ചത്. ജൂലൈ ആദ്യവാരം ശേഖരിച്ച സ്രവ സാമ്പിളുകളിലാണ് ഫംഗസ് ബാധയുണ്ടായത്.
കൊവിഡ് പരിശോധനക്ക് വൈറോളജി ഇൻസ്റ്റിട്യൂട്ടിൽ സൂക്ഷിച്ച സ്രവങ്ങളില്‍ ഫംഗസ് ബാധ
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ താലൂക്കില്‍ നിന്ന് മാത്രം അറുപതിലധികം ആളുകളുടെ സ്രവ സാമ്പിളുകളാണ് ശേഖരിച്ചത്. ഇത്തരത്തിൽ ഗുരുതരമായ വീഴ്ചയുണ്ടായിരിക്കുന്നത് ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ നിന്ന് മാത്രമാണോ എന്നത് സംബന്ധിച്ച് വകുപ്പുതലത്തിൽ അന്വേഷിച്ച് വരികയാണെന്നും വരും ദിവസങ്ങളിൽ ഇതു സംബന്ധിച്ച് കൂടുതൽ വ്യക്തത വരുമെന്നുമാണ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരിൽ നിന്ന് ലഭിക്കുന്ന സൂചന.
Last Updated : Jul 15, 2020, 11:00 PM IST