കേരളം

kerala

ETV Bharat / state

തോമസ് ചാണ്ടിയുടെ സംസ്‌കാരം 24ന് - തോമസ് ചാണ്ടി

തിങ്കളാഴ്ച്ച മൂന്ന് മണി മുതല്‍ അഞ്ച് മണി വരെ ആലപ്പുഴ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും

തോമസ് ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകൾ 24ന്  Funeral  തോമസ് ചാണ്ടി  Thomas Chandy
തോമസ് ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകൾ 24ന്

By

Published : Dec 20, 2019, 11:28 PM IST

ആലപ്പുഴ:അന്തരിച്ച മുന്‍ മന്ത്രിയും എന്‍.സി.പി നേതാവുമായ തോമസ് ചാണ്ടിയുടെ ഭൗതിക ശരീരം 23-ാം തിയതി ഒരു മണിയ്ക്ക് പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ ജന്മദേശമായ കുട്ടനാട്ടിലേയ്ക്ക് കൊണ്ടുപോകും. മൂന്ന് മണി മുതല്‍ അഞ്ച് മണി വരെ ആലപ്പുഴ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് കുട്ടനാട്ടിലെ ചേന്നംകരിയിലെ കുടുംബ വീട്ടില്‍ എത്തിക്കും. 24ന് രണ്ട് മണിക്ക് ചേന്നംകരി സെന്‍റ് പോള്‍സ് മാര്‍ത്തോമ്മ പള്ളിയിലെ കുടുംബകല്ലറയില്‍ സംസ്‌കരിക്കും. ഡോ. ജോസഫ് മര്‍ത്തോമ്മ മെത്രാപ്പോലീത്ത ശവസംസ്‌കാര ശൂശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും.

ABOUT THE AUTHOR

...view details