ആലപ്പുഴ: കൊവിഡ് 19 രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ജില്ലയിലെ ക്യാമ്പുകളിൽ കഴിയുന്ന അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷ്യവസ്‌തുക്കൾ ക്യാമ്പുകളിൽ എത്തിച്ചുതുടങ്ങി. എല്ലാ താലൂക്ക് ഓഫീസുകളിൽ നിന്നും ആവശ്യാനുസരണം ഭക്ഷ്യവസ്‌തുക്കൾ വില്ലേജ് ഓഫീസുകൾ വഴിയാണ് അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിലേക്ക് എത്തിച്ചത്. കൺസ്യൂമർ ഫെഡിൽ നിന്നുമുള്ള ഭക്ഷ്യവസ്‌തുക്കൾ നേരത്തെ തന്നെ താലൂക്ക് ഓഫീസുകളിൽ എത്തിച്ചിരുന്നു. വടക്കേ ഇന്ത്യക്കാർക്ക് അനുയോജ്യമായ ഭക്ഷ്യവസ്‌തുക്കളാണ് എത്തിക്കുന്നത്. റവന്യൂ വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തില്‍ വാഹനത്തിലാണ് ഇവ ക്യാമ്പുകളിൽ എത്തിക്കുന്നത്. ചെറുപയർ, കടല, പരിപ്പ്, ഉഴുന്ന്, തേയില, വെളിച്ചെണ്ണ, ആട്ട, കിഴങ്ങ്, സവാള ഉൾപ്പെടെ 13 ഇന ഭക്ഷ്യവസ്‌തുക്കളാണ് വിതരണം ചെയ്യുന്നത്.
അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷ്യവസ്‌തുക്കൾ ക്യാമ്പുകളില്‍
ചെറുപയർ, കടല, പരിപ്പ്, ഉഴുന്ന്, തേയില, വെളിച്ചെണ്ണ, ആട്ട, കിഴങ്ങ്, സവാള ഉൾപ്പെടെ 13 ഇന ഭക്ഷ്യവസ്‌തുക്കളാണ് വിതരണം ചെയ്യുന്നത്
അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷ്യസാമഗ്രികൾ ക്യാമ്പുകളില്‍
അമ്പലപ്പുഴ താലൂക്കിൽ 700 പേർക്കുള്ളവയും കാർത്തികപ്പള്ളി താലൂക്കിൽ 1000 പേർക്കുള്ളതും കുട്ടനാട് താലൂക്കിൽ 250 പേർക്കുള്ളതും ചേർത്തലയിൽ 700 പേർക്കുള്ളതും മാവേലിക്കരയിലും ചെങ്ങന്നൂരുമായി 2000 പേർക്കുള്ളതുമായ ഭക്ഷ്യവസ്‌തുക്കളാണ് എത്തിച്ചിട്ടുള്ളതെന്ന് അതിഥി തൊഴിലാളികളുടെ ക്ഷേമം സംബന്ധിച്ച് പ്രവര്‍ത്തിക്കുന്ന നോഡല്‍ ഓഫീസര്‍ പി.പി.ഉദയസിംഹന്‍ പറഞ്ഞു. കൂടാതെ അതിഥി തൊഴിലാളികൾക്കായുള്ള കോൾ സെന്‍ററും കലക്‌ട്രേറ്റിൽ പ്രവർത്തിക്കുന്നുണ്ട്.